ന്യൂഡൽഹി: അതി൪ത്തിയിൽ നി൪മാണ പ്രവ൪ത്തനം നടത്താൻ ഇന്ത്യക്ക് എല്ലാ അവകാശങ്ങളും ഉണ്ടെന്നും തടയാൻ ചൈനക്കാകില്ളെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു. 60 വ൪ഷത്തിനിടെ ഇല്ലാത്ത അടിസ്ഥാന സൗകര്യ വികസനമാണ് അതി൪ത്തിയിൽ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മക്മോഹൻ രേഖക്ക് സമാന്തരമായി ചൈന നി൪മിക്കുന്ന റോഡിന് മറുപടിയെന്നോണം, അന്താരാഷ്ട്ര അതി൪ത്തിയായ അരുണാചൽ പ്രദേശിലെ തവാങ് ജില്ലയിലെ മാഗോ-തിങ്ബു മുതൽ ചാങ്ലാങ് ജില്ലയിലെ വിജയനഗ൪ വരെ റോഡ് നി൪മിക്കാൻ ഇന്ത്യ പദ്ധതിയിടുന്നതായി ആഭ്യന്തര സഹമന്ത്രി നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെ ചൈന രംഗത്തുവന്നിരുന്നു. ഇതേതുട൪ന്നാണ് ശനിയാഴ്ച റിജിജുവിൻെറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.