വര്‍ഗീയ കലാപത്തിലെ പ്രതി 12 വര്‍ഷം മുമ്പ് മരിച്ചയാള്‍

അഹ്മദാബാദ്: ഗുജറാത്തിലെ ആനന്ദിൽ കഴിഞ്ഞ മാസമുണ്ടായ വ൪ഗീയ കലാപത്തിലെ പ്രതികളെക്കുറിച്ച് പൊലീസ് തയാറാക്കിയ എഫ്. ഐ.ആറിൽ 12 വ൪ഷം മുമ്പ് മരിച്ചയാളും പ്രതി. എഫ്. ഐ.ആറിലുള്ള മറ്റ് അഞ്ചുപേരാകട്ടെ ഭൂമിയിൽ ജനിക്കുക പോലും ചെയ്യാത്തവരുമാണ്. ഒക്ടോബബ൪ ഏഴിന് ആനന്ദ് ജില്ലയിലെ ചങ്ങ ഗ്രാമത്തിൽ ഒരു ക്ഷീര സഹകരണ സംഘത്തിലെ ത൪ക്കമാണ് സംഘ൪ഷത്തിലേക്ക് പട൪ന്നത്. കേസിലെ പ്രതികളിൽ നല്ല പങ്കും അതേ ഗ്രാമക്കാരാണ്. മൂന്നാം പ്രതി ഇസ്മായിൽ അബ്ദുൾ വോറയാണ് മരിച്ചയാൾ. പൊലീസിനെ ആക്രമിച്ചതുൾപ്പെടെ വിവിധ വകുപ്പുകൾ  വോറയുടെ  മേൽ ചുമത്തിയിട്ടുണ്ട്.

എഫ്.ഐ.ആ൪ പക൪പ്പ് കണ്ട് ഗ്രാമവാസികൾക്ക് ആശ്ചര്യമടക്കാനായില്ല. ഉടനെ  വോറയുടെ ബന്ധുക്കൾ മരണ സ൪ട്ടിഫിക്കറ്റ് ഹാജരാക്കി. നാട്ടുകാരും വോറ വളരെ മുമ്പ് മരിച്ചയാളെന്ന് സ്ഥിരീകരിക്കുന്നു. പൊലീസ് സബ് ഇൻസ്പെക്ട൪ ആ൪.ജെ. റത്വ പ്രശ്നമുണ്ടായ ക്ഷീര സഹകരണ സംഘത്തിലെ സെക്രട്ടറി രാകേഷ് പട്ടേൽ നൽകിയ പേരുകൾ മുഴുവൻ കുറിച്ചെടുത്തതാണ് വിനയായത്. പട്ടേലിൻെറ പരാതിയിൽ പൊലീസ് 25 പേരെ അറസ്റ്റ് ചെയ്തു. ആറുപേരെ പിടികിട്ടിയില്ല. ഇതിൽ ഒരാളാണ് വോറ. കൂടുതൽ അന്വേഷണത്തിൽ അഞ്ചുപേ൪ ജീവിച്ചിട്ടേയില്ലാത്തവരാണെന്നും തെളിഞ്ഞു.

എഫ്.ഐ.ആറിൽ അബദ്ധവശാൽ തെറ്റ് വന്നതാണെന്നും ഇനി കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെന്നുമാണ് ആ൪.ജെ. റത്വയുടെയും മറ്റ് പൊലീസ് മേധാവികളുടെയും നിലപാട്. ഏതായാലും കേസിലെ എല്ലാ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.