റോബര്‍ട്ട് വാദ്ര മാധ്യമ പ്രവര്‍ത്തകന്‍െറ മൈക്ക് തട്ടിത്തെറിപ്പിച്ചു

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകൻ റോബ൪ട്ട് വാദ്ര മാധ്യമ പ്രവ൪ത്തകൻെറ മൈക്ക് തട്ടിത്തെറിപ്പിച്ചു. തന്നോട് ചോദ്യം ചോദിച്ചതിന് പ്രമുഖ വാ൪ത്ത ഏജൻസിയായ എ.എൻ.ഐയുടെ റിപ്പോ൪ട്ടറോടാണ് വാദ്ര മോശമായി പെരുമാറിയത്.

ഡി.എൽ.എഫ് ഭൂമിയിടപാടിനെ കുറിച്ചുള്ള ചോദ്യമാണ് വാദ്രയെ പ്രകോപിതനാക്കിയത്. നിങ്ങളുടെ ചോദ്യം ഗൗരവത്തിലാണോ എന്നു ചോദിച്ചായിരുന്നു അദ്ദേഹം റിപ്പോ൪ട്ടറുടെ കൈയിൽ നിന്നും മൈക്ക് തട്ടി മാറ്റിയത്. തുട൪ന്ന് കാമറമാനോട് കാമറ ഓഫ് ചെയ്യാനും വാദ്ര ആവശ്യപ്പെട്ടു. എന്നാൽ ദൃശ്യങ്ങൾ എ.എൻ.ഐ പുറത്തു വിടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.