ന്യൂഡൽഹി: ബി.ജെ.പി മുൻ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരി സമ൪പ്പിച്ച മാനനഷ്ടക്കേസിൽ ഡൽഹി കോടതി കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിന് വാറൻറ് പുറപ്പെടുവിച്ചു. രണ്ടു വ൪ഷം മുമ്പ് സമ൪പ്പിച്ച കേസിൽ നവംബ൪ 10ന് ഗഡ്കരി ഹാജരാകണമെന്നും മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ഗോമതി മനോച്ച ഉത്തരവിട്ടു. ഗഡ്കരി ഹാജരായില്ളെങ്കിൽ കേസ് റദ്ദാക്കുമെന്നും കോടതി അറിയിച്ചു.
ഗഡ്കരിക്ക് അജയ് സൻചേതിയുമായി ബിസിനസ് ബന്ധമുണ്ടെന്ന് ദിഗ്വിജയ് സിങ് ആരോപിച്ചതാണ് കേസിന് ആധാരം. നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന് ദിഗ്വിജയ് സിങ്ങിൻെറ അഭിഭാഷകൻ ആവശ്യപ്പെട്ടതോടെയാണ് കോടതി ജാമ്യ വാറൻറ് പുറപ്പെടുവിച്ചത്. 10,000 രൂപയുടെയും ഒരാളിൻെറ ഉറപ്പിലുമാണ് ജാമ്യ വാറൻറ് പുറപ്പെടുവിച്ചത്. നേരത്തേ കേസിൽ ദിഗ്വിജയ് സിങ്ങിന് ജാമ്യം അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.