ലഖ്നോ: ഭോജ്പുരി സിനിമകളിൽ ചെറുകിട വില്ലൻ വേഷങ്ങൾ ചെയ്തിരുന്ന അംബരീഷ് സോൻകാ൪ ജീവിതത്തിലും വില്ലനായി. സ൪ക്കാ൪ ജോലിക്കായി പിതാവിനെ വെടിവെച്ചുകൊന്നാണ് അംബരീഷ് സിനിമാ ലോകത്തെ ഞെട്ടിച്ചത്. സ്വന്തം അനിയനെക്കൂടി പങ്കാളിയാക്കിയായിരുന്നു ഇയാൾ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. സംസ്ഥാന സ൪ക്കാറിൽ അക്കൗണ്ടൻറായിരുന്ന പിതാവ് ഹ൪ദ്ദേവ് സോൻകാറിനെ കൊല്ലുന്നത് വഴി തനിക്ക് സ൪ക്കാ൪ ജോലി ഉറപ്പാക്കാൻ, അനിയൻ ഓംകാറിന് പിതാവിൻെറ ജി.പി.എഫ്, ഗ്രാറ്റ് വിറ്റി എന്നിവയാണ് ഇയാൾ വാഗ്ദാനം ചെയ്തിരുന്നത്.
വ്യാഴാഴ്ച പുല൪ച്ചെ മിഷ൪പൂ൪ വില്ളേജിലെ വീടിൻെറ വരാന്തയിൽ ഉറങ്ങിക്കിടന്ന പിതാവിൻെറ നെഞ്ചിലേക്ക് വെടിയുതി൪ക്കുകയായിരുന്നു. അയൽവാസിയായ യുവാവിലേക്ക് പൊലീസിൻെറ അന്വേഷണം തിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും ഇയാളുടെ ലൈസൻസുള്ള തോക്ക് സമീപത്തെ വയലിൽനിന്ന് പൊലീസ് കണ്ടെടുത്തു. തുട൪ന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു. ചെറുകിട നടൻ മാത്രമായ ഇയാളെ തനിക്കറിയില്ളെന്നും ഇത്തരക്കാ൪ സിനിമ വ്യവസായത്തിൽ കടന്നുകൂടുന്നത് തടയാൻ നടപടി സ്വീകരിക്കുമെന്നും പ്രമുഖ ഭോജ്പുരി താരം രവി കിഷൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.