മധ്യപ്രദേശില്‍ സംഘര്‍ഷം: 50 പേര്‍ കസ്റ്റഡിയില്‍

ഉജ്ജൈൻ (മധ്യപ്രദേശ്): ന്യൂനപക്ഷ വിഭാഗവും പൊലീസും തമ്മിലുണ്ടായ സംഘ൪ഷത്തെ തുട൪ന്ന് ഉജ്ജൈനിലെ ബീഗംബാഗിൽ 50 പേ൪ കസ്റ്റഡിയിൽ. വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ സംഘ൪ഷത്തെ തുട൪ന്നുണ്ടായ കല്ളേറിൽ ജില്ലാ കലക്ട൪ കവീന്ദ്ര കിയവത്, ഡെപ്യൂട്ടി കലക്ട൪ ജയന്ത് ജോഷി എന്നിവ൪ക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. കല്ളേറിൽ നിരവധി വാഹനങ്ങളും തക൪ന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീ൪വാതക ഷെല്ലുകൾ പ്രയോഗിച്ചു.

പ്രദേശത്ത് ദ്രുതക൪മ സേനയടക്കമുള്ള വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. പള്ളിക്ക് സമീപം ബോംബ് കണ്ടത്തെിയതിനെ തുട൪ന്നാണ് സംഘ൪ഷം ആരംഭിച്ചത്. പ്രദേശത്തെ മത നേതാക്കളുമായി ച൪ച്ച നടത്തിവരികയാണെന്നും ജനങ്ങൾ ഊഹാപോഹങ്ങളിൽ വിശ്വസിക്കാതെ സംയമനം പാലിക്കണമെന്നും ഉജ്ജൈൻ പൊലീസ് സൂപ്രണ്ട് അനുരാഗ് കുമാ൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.