ഉത്തരേന്ത്യയില്‍ അവധി; തേക്കടിയില്‍ തിരക്കോട് തിരക്ക്

കുമളി: ദീപാവലിയോടനുബന്ധിച്ച് ഉത്തരേന്ത്യയിലെ നീണ്ട അവധിക്കാലം ചെലവഴിക്കാന്‍ തേക്കടിയിലത്തെുന്ന വിനോദ സഞ്ചാരികളെക്കൊണ്ട് തേക്കടി നിറഞ്ഞുകവിഞ്ഞു. തേക്കടി, കുമളി മേഖലയിലെ മിക്ക ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ലോഡ്ജ്, ഹോം സ്റ്റേകള്‍ എന്നിവിടങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കാണ്. ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ദീപാവലിയോടനുബന്ധിച്ച് 10 ദിവസത്തെ അവധിയാണ് വിദ്യാലയങ്ങള്‍ക്കുള്ളത്. ഗുജറാത്തില്‍ നിന്ന് സ്കൂള്‍ വിദ്യാര്‍ഥികളുമായി എത്തുന്ന ബസുകള്‍ മുതല്‍ ഗുജറാത്ത്, മഹാരാഷ്ട്ര സര്‍ക്കാറുകളുടെ വാഹനങ്ങള്‍ വരെ വിനോദ സഞ്ചാരികളുമായി തേക്കടിയിലത്തെുന്നുണ്ട്. ആഹാരം സ്വയം പാകം ചെയ്ത് കഴിക്കുന്നതിനായി പാചകക്കാരും പാകം ചെയ്യാനാവശ്യമായ പാത്രങ്ങളും സാധന സാമഗ്രികളും വരെ സംഭരിച്ചുകൊണ്ടാണ് മിക്ക ഗ്രൂപ്പുകളും എത്തുന്നത്. കടുത്ത ചൂടില്‍ നിന്ന് ആശ്വാസം തേടി തേക്കടിയിലത്തെുന്ന ഉത്തരേന്ത്യന്‍ വിനോദ സഞ്ചാരികള്‍ തേക്കടിയിലെ മഴയിലും തണുപ്പും മഞ്ഞുമെല്ലാം ഏറെ ആഹ്ളാദത്തോടെയാണ് ആസ്വദിക്കുന്നത്. തേക്കടി ബോട്ട്ലാന്‍ഡിങ്ങിലത്തെി തടാകം കണ്‍നിറയെ കാണുന്നതോടെ അലതല്ലുന്ന ആഹ്ളാദവുമായി തനത് ശൈലിയില്‍ നൃത്തച്ചുവടുകള്‍ വെക്കുന്നവരില്‍ കുട്ടികള്‍ മുതല്‍ ഏറെ പ്രായം ചെന്നവര്‍ വരെയുണ്ട്. അടുത്ത മാസം അഞ്ച് വരെ ഇപ്പോഴത്തെ തിരക്ക് തുടരുമെന്നാണ് വിനോദ സഞ്ചാര മേഖലയിലുള്ളവര്‍ വ്യക്തമാക്കുന്നത്. തേക്കടിയിലെ ബോട്ട് സവാരിക്ക് ശേഷം ഏറെ പ്രിയങ്കരമായ സുഗന്ധവ്യഞ്ജനങ്ങള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടിയാണ് മിക്ക വിനോദ സഞ്ചാരികളും സ്വദേശത്തേക്ക് മടങ്ങിപ്പോകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.