പുലിയെ കണ്ട് വിരണ്ട ബൈക്ക് യാത്രികന് പരിക്ക്

കോന്നി: തണ്ണിത്തോട് പ്ളാന്‍േറഷന്‍ ഭാഗത്ത് പുലിയെ കണ്ട് വിരണ്ട ബൈക്ക് യാത്രികന് പരിക്ക്. തേക്കുതോട് പൊന്മല കുഴിയില്‍ അജയനാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 5.30 ന് പുലിയെ കണ്ടത്. തേക്കുതോട്ടില്‍ നിന്നും തണ്ണിത്തോട്ടിലേക്ക് ബൈക്കില്‍ വരുമ്പോഴാണ് പ്ളാന്‍േറഷന്‍ മുറിയില്‍ റോഡിന്‍െറ വശത്തായി പുലി നില്‍ക്കുന്നത് കണ്ടത്. പുലിയെ കണ്ടതോടെ ഭയന്ന ഇയാളുടെ കൈയില്‍നിന്ന് വാഹനം നിയന്ത്രണം വിട്ടു. അജയന് സാരമായി പരിക്കേറ്റു. തേക്കുതോട്ടില്‍ നിന്നും കാറില്‍ തണ്ണിത്തോട്ടിലേക്ക് വരികയായിരുന്ന തേക്കുതോട് കറുകയില്‍ പ്രസാദും പുലിയെ കണ്ടു. കഴിഞ്ഞ ഒരാഴ്ചയായി തണ്ണിത്തോട് മേഖല, പറക്കുളം, താഴെ പറക്കുളം, പ്ളാന്‍േറഷന്‍ പ്രദേശങ്ങള്‍ പുലിപ്പേടിയിലാണ്. കഴിഞ്ഞ ദിവസം മേലെ പറക്കുളം പുത്തന്‍പുരക്കല്‍ പി.പി. വര്‍ഗീസിന്‍െറ പട്ടിക്കൂട്ടില്‍ നിന്നും നായയെ പുലി കൊന്നു തിന്നിരുന്നു. വനത്തോട് ചേര്‍ന്ന പ്രദേശവും പ്ളാന്‍േറഷനും ജനവാസ കേന്ദ്രവും കൂടി ആയതിനാല്‍ പുലിയെ വേഗം കണ്ടത്തൊന്‍ കഴിയുന്നില്ല. പകല്‍ വനത്തില്‍ ഒളിക്കുകയോ, ഏക്കര്‍ കണക്കിനുള്ള പ്ളാന്‍േറഷന്‍ സ്ഥലം താണ്ടുകയോ ചെയ്യാന്‍ കഴിയും. നായയെ കൊന്ന് തിന്നുന്നതിനാല്‍ ഇനിയും പുലി വരാന്‍ സാധ്യത ഏറെയാണ്. തിങ്കളാഴ്ച രാത്രിയില്‍ താഴെ പറക്കുളത്ത് പുലിയുടെ മുരള്‍ച്ച നാട്ടുകാര്‍ കേട്ടിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പടക്കം പൊട്ടിച്ച് പുലിയെ തുരുത്താന്‍ ശ്രമിച്ചിരുന്നു. വനംവകുപ്പ് ജീവനക്കാര്‍ സ്ഥലത്ത് എത്തി പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും രാത്രി പട്രോളിങ് ശക്തമാക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.