വഞ്ചിയോട് വനത്തില്‍ ഉരുള്‍പൊട്ടി; മലവെള്ളപ്പാച്ചിലില്‍ ഹരിജന്‍ കോളനിയിലെ വീട് ഒലിച്ചുപോയി

കുളത്തൂപ്പുഴ: കിഴക്കന്‍ മേഖലയില്‍ വഞ്ചിയോട് വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി. മലവെള്ളപ്പാച്ചിലില്‍ വീട് പൂര്‍ണമായി ഒലിച്ചുപോയി. കൊച്ചരിപ്പ ഹരിജന്‍ കോളനിയില്‍ ശ്രീമുരുകാലയത്തില്‍ അര്‍ജുനന്‍െറ വീടാണ് ഒഴുകിപ്പോയത്. ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം-ചെങ്കോട്ട അന്തര്‍ സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് മണിക്കൂറുകളോളം പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് അഞ്ചല്‍ വനം റെയ്ഞ്ചില്‍ മടത്തറ സെഷന്‍ മേഖലയില്‍ ഉള്‍പ്പെട്ട വഞ്ചിയോട് വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടിയത്. തുടര്‍ന്ന് ചിതറ എണ്ണപ്പന തോട്ടത്തിനുള്ളിലൂടെ കുത്തിയൊലിച്ചത്തെിയ മലവെള്ളമാണ് കൊച്ചരിപ്പ ഹരിജന്‍ കോളനിയിലൂടെ ഒഴുകിയത്തെിയത്. തറ ഉയര്‍ത്തിക്കെട്ടി തകര ഷീറ്റുകൊണ്ട് മറച്ച് പുല്ലുമേഞ്ഞ കുടിലിലാണ് അര്‍ജുനന്‍-സുജാത ദമ്പതികളും കുട്ടികളും കഴിഞ്ഞിരുന്നത്. കുത്തിയൊലിച്ചത്തെിയ മലവെള്ളം കുടിലും തകര്‍ത്ത് ഒഴുകിപ്പോയി. സമീപത്തെ കുന്നില്‍ മുകളിലേക്ക് ഓടിക്കയറുന്നതിനിടെ അര്‍ജുനന്‍ വെള്ളത്തില്‍ വീണെങ്കിലും അപകടത്തില്‍പെടാതെ രക്ഷപ്പെട്ടു. അപടകമുണ്ടാകുന്നതിന് കുറച്ചു മുമ്പ് മൂത്തമകന്‍ കുന്നില്‍പുറത്തെ മറ്റൊരു വീട്ടിലേക്ക് പോയിരുന്നതിനാല്‍ രക്ഷപ്പെട്ടു. ഭാര്യ സുജാത കൊല്ലത്ത് ജോലിക്ക് പോയിരിക്കുകയാണ്. വീടിരുന്നതിന്‍െറ അടയാളംപോലും അവശേഷിപ്പിക്കാതെയാണ് മലവെള്ളം കടന്നുപോയത്. പ്രദേശത്തെ നിരവധി കര്‍ഷകരുടെ കൃഷിയും നാമാവശേഷമായി . ഏലാതോടുകളും വയലും നിറഞ്ഞുകവിഞ്ഞൊഴുകിയത്തെിയ വെള്ളത്താല്‍ ജലനിരപ്പുയര്‍ന്ന് തിരുവനന്തപുരം-ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ അരിപ്പ കോളജ് ജങ്ഷനില്‍ റോഡ് പൂര്‍ണമായി മുങ്ങിയതോടെ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ആദിവാസി ഭൂസമരം തുടരുന്ന അരിപ്പ സമരഭൂമിയിലെ ഏക്കറുകണക്കിന് വരുന്ന നെല്‍കൃഷിയും രണ്ടേക്കറോളം സ്ഥലത്തെ വാഴ, മരച്ചീനി, പച്ചക്കറി കൃഷികളും വെള്ളപ്പൊക്കത്തില്‍ നാമാവശേഷമായി. ദിവസങ്ങള്‍ക്കുമുമ്പ് നാലാംവട്ട കൃഷികള്‍ക്കായി വിത്തിറക്കിയ നെല്‍പാടങ്ങളാണ് മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയത്. മഴയോടൊപ്പം വീശിയടിച്ച കാറ്റില്‍ പ്രദേശത്തെ വാഴ, മരച്ചീനി കൃഷിയും നശിച്ച് ലക്ഷങ്ങളുടെ നഷ്ടം നേരിട്ടതായി സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. കനത്ത കാറ്റില്‍ സമരഭൂമിയിലെ കുടിലിനു മുകളിലേക്ക് മരം കടപുഴകിയെങ്കിലും താമസക്കാര്‍ കുടിലില്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഉണ്ടായില്ല. ഹരിജന്‍ കോളനിയില്‍ വീടും കിടപ്പാടവും നഷ്ടപ്പെട്ട കുടുംബത്തിന് അടിയന്തരമായി ദുരിതാശ്വാസ സഹായം എത്തിക്കണമെന്ന് സംഭവമറിഞ്ഞ് സ്ഥലത്തത്തെിയ കുളത്തൂപ്പുഴ സര്‍വീസ് സഹ. ബാങ്ക് പ്രസിഡന്‍റ് കെ.ജെ. അലോഷ്യസ് കലക്ടറുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ചിതറ ഗ്രാമപഞ്ചായത്ത് അംഗം തുമ്പമണ്‍തൊടി രാജന്‍ സ്ഥലത്തത്തെി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.