ജീവന്‍രക്ഷാ മരുന്നുകളുടെ വിലനിയന്ത്രണം പിന്‍വലിച്ചത് ജനദ്രോഹം –തോമസ് ഉണ്ണിയാടന്‍

തൃശൂര്‍: ദേശീയ ഒൗഷധ വിലനിയന്ത്രണ ബോര്‍ഡിന്‍െറ അധികാരത്തില്‍ നിന്ന് വിലനിയന്ത്രണ അധികാരം എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി ജനദ്രോഹമാണെന്ന് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. വിലനിയന്ത്രണം നീക്കിയതിനെതിരെ ജില്ലാ കമ്മിറ്റി കോര്‍പറേഷന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അമേരിക്കയിലെ കുത്തക ഒൗഷധ കമ്പനികള്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞിരിക്കുകയാണ്. വന്‍കിട കോര്‍പറേറ്റ് -ഫാഷിസ്റ്റ് ശക്തികളുടെ ദത്തുപുത്രനായി പ്രധാനമന്ത്രി മാറി. കാരുണ്യ ചികിത്സാ സഹായത്തിലൂടെയും കാരുണ്യ ഫാര്‍മസിയിലൂടെയും രോഗികളെ സഹായിക്കുന്ന സംസ്ഥാന സര്‍ക്കാറിന്‍െറ സമീപനത്തിന് എതിരാണ് കേന്ദ്രനയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്‍റ് എം.പി. പോളി അധ്യക്ഷത വഹിച്ചു. സി.വി. കുര്യാക്കോസ്, എം.ടി. തോമസ്, ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത്, ജോണി ചിറ്റിലപ്പിള്ളി, തോമസ് ആന്‍റണി, സി.ടി. പോള്‍, കെ.പി. ജോസഫ്, എ.സി. ജോര്‍ജ്, ടി.കെ. വര്‍ഗീസ്, കെ.ജെ. തോമസ്, പി.പി. ഹെന്‍റി, കെ.എം. പത്രോസ്, പി.കെ. ജോണ്‍സണ്‍, കെ.എസ്. ഫ്രാന്‍സിസ്, റീന ജോയ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.