അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കണമെന്ന് ഭരണസമിതി

അടൂര്‍: പള്ളിക്കല്‍ ഇളംപള്ളില്‍ ഹിരണ്യനല്ലൂര്‍ മഹാദേവര്‍ ക്ഷേത്ര ശ്രീകോവില്‍ കത്തിനശിച്ച് ഒരു മാസം കഴിഞ്ഞിട്ടും കേസ് തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര ഭരണസമിതി അംഗങ്ങള്‍ തിങ്കളാഴ്ച അടൂര്‍ സി.ഐ ഓഫിസ് പടിക്കല്‍ നാമജപത്തോടെ ധര്‍ണ നടത്തും. സെപ്റ്റംബര്‍ 21നു രാത്രിയിലാണ് പുരാതന ഗര്‍ഭഗൃഹ വട്ടശ്രീകോവില്‍ പൂര്‍ണമായും കത്തിനശിച്ചത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ശാസ്ത്രീയ കുറ്റാന്വേഷണ സംഘവും സ്പെഷല്‍ ആന്‍റി ടെമ്പ്ള്‍ തെഫ്റ്റ് സ്ക്വാഡും പരിശോധന നടത്തിയതൊഴിച്ചാല്‍ കേസന്വേഷണത്തില്‍ ഒരു പുരോഗതിയുമില്ല. ക്ഷേത്രത്തിലെ നാലമ്പലത്തില്‍ അടച്ചുറപ്പില്ലാത്ത ഭാഗത്ത് ആര്‍ക്കും എടുക്കാന്‍ കഴിയുന്ന രീതിയില്‍ സൂക്ഷിച്ചിരുന്ന 20 കിലോ എണ്ണയില്‍ പകുതിയോളം എണ്ണ നഷ്ടപ്പെട്ടിരുന്നതായി കണ്ടത്തെിയിരുന്നു. ബാക്കി എണ്ണ ശാസ്ത്രീയ പരിശോധനക്ക് ശേഖരിക്കുക പോലും ചെയ്തിട്ടില്ളെന്ന് കമ്മിറ്റി അംഗങ്ങള്‍ ആരോപിച്ചു. ശ്രീകോവിലിന്‍െറ പുറംഭിത്തിയില്‍ പ്രത്യേക സ്ഥലത്ത് വ്യാപകമായി കരിപിടിച്ചത് സംശയത്തിനിടയാക്കിയിരുന്നു. മഹാദേവ പ്രതിഷ്ഠക്കു മുന്നിലെ കെടാവിളക്ക് അണയുകയോ തീപടരുകയോ ചെയ്തിരുന്നില്ല. തലേദിവസം വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന പൂമാല വാടുകയോ ഉടയാടക്ക് തീപിടിക്കുകയോ ചെയ്യാതിരുന്നത് സംശയത്തിനിട നല്‍കുന്നതാണ്. കേസന്വേഷണത്തില്‍ പൊലീസിന്‍െറ മെല്ളെപ്പോക്ക് നയത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസിന്‍െറ നിര്‍ദേശാനുസരണം അടൂര്‍ ഡിവൈ.എസ്.പി എ. നസീം, എസ്.ഐ കെ.ജി. ഗോപകുമാര്‍, ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് എന്നിവരാണ് അന്വേഷണം നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.