തുണ്ടിയില്‍ സഹകരണ ബാങ്കിനെതിരെ അന്വേഷണത്തിന് ഉത്തരവ്

കേളകം/പേരാവൂര്‍: തുണ്ടിയില്‍ സഹകരണ ബാങ്കിന്‍െറ നിടുംപൊയില്‍ ശാഖയില്‍ വായ്പ നിക്ഷേപ ഇടപാടുകളില്‍ ഗുരുതര ക്രമക്കേടുകളും ധന ദുര്‍വിനിയോഗവും പണാപഹരണവും നടന്നതായ പ്രാഥമിക വിവരത്തെ തുടര്‍ന്ന് വിശദ അന്വേഷണം നടത്താന്‍ സഹകരണ വകുപ്പ് കൂത്ത്പറമ്പ അസി. രജിസ്ട്രാര്‍ എന്‍.ഡി. ജോസഫ് ഉത്തരവിട്ടു. ഡിസംബര്‍ മുപ്പത്തിയൊന്നിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്. സഹകരണ വകുപ്പ് സീനിയര്‍ ഇന്‍സ്പെക്ടര്‍ പി. സുഭാഷിനെയാണ് അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചത്. അതേസമയം, ബാങ്കിന്‍്റെ ബോര്‍ഡ് മീറ്റിങ് ഒരു ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്പന്‍റ് ചെയ്തു. ക്രമക്കേടില്‍ ഇയാള്‍ക്കും പങ്കുണ്ടെന്ന സംശയത്താലാണു സസ്പെന്‍ഷന്‍. സഹകരണ വകുപ്പ് പേരാവൂര്‍ യൂനിറ്റ് ഇന്‍സ്പെക്ടര്‍ കഴിഞ്ഞ പതിനേഴിന് ബാങ്കില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടത്തെി റിപ്പോര്‍ട്ട് നല്‍കിയത്. പി.ഡി. തോമസ് ബ്രാഞ്ച് മാനേജരായിരുന്ന കാലയളവിലെ നിക്ഷേപ-വായ്പ ഇടപാടുകള്‍, ഇടപാടുകളില്‍ കൃത്രിമം നടന്നിട്ടുണ്ടങ്കില്‍ അതിന്‍െറ ഉത്തരവാദികള്‍, ഇവര്‍ക്കെതിരെ യഥാസമയം നടപടി സ്വീകരിക്കുന്നതിന് ഭരണസമിതിയുടെ ഭാഗത്തുണ്ടായ വീഴ്ച എന്നിവ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.