എസ്.ഐക്കും പൊലീസുകാര്‍ക്കുമെതിരെ വകുപ്പുതല അന്വേഷണം

കുന്നംകുളം: കാറിടിച്ച് പരിക്കേറ്റ വയോധികക്ക് പൊലീസ് നീതി നിഷേധിച്ചുവെന്ന ആരോപണത്തില്‍ എസ്.ഐക്കും രണ്ട് പൊലീസുകാര്‍ക്കുമെതിരെ വകുപ്പുതല അന്വേഷണം. കിഴൂര്‍ ചിറളയത്ത് വീട്ടില്‍ പരേതനായ കുമാരന്‍െറ ഭാര്യ വിശാലാക്ഷിക്കുണ്ടായ (69) അപകടത്തെ തുടര്‍ന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ളെന്ന പരാതിയിലാണ് കുന്നംകുളം എസ്.ഐ ഉള്‍പ്പെടെ മൂന്നു പേരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്. എസ്.ഐ. ദിലീപ്, സീനിയര്‍ സി.പി.ഒമാരായ ജോര്‍ജ്, ലോഫിരാജ് എന്നിവരോടാണ് കുന്നംകുളം സി.ഐ വി.എ. കൃഷ്ണദാസ് രേഖാമൂലം വിശദീകരണം ചോദിച്ചത്. ജൂണ്‍ ആറിന് കുന്നംകുളം ജങ്ഷനിലാണ് വിശാലാക്ഷിയെ കാര്‍ ഇടിച്ചത്. അപകടത്തില്‍ വലതുകാലിന്‍െറ മുട്ടിന് താഴെ എല്ല് തകര്‍ന്നു. കുന്നംകുളത്ത് ഓട്ടോറിക്ഷയില്‍ എത്തിയ വിശാലാക്ഷി ബൈജു റോഡിലെ റേഷന്‍കടയിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെ പട്ടാമ്പി റോഡില്‍ നിന്നു വന്ന കാറാണ് ഇടിച്ചത്. പിന്നീട് ഗുരുവായൂര്‍ റോഡില്‍ നിര്‍ത്തിയ കാറിന്‍െറ അടുത്തത്തെിയ പൊലീസുമായി ഡ്രൈവര്‍ സംസാരിച്ച ശേഷം കാറുമായി സ്ഥലം വിട്ടു. അപകടത്തില്‍പെട്ട കാര്‍ ഡിവൈ.എസ്.പി ബിജു ഭാസ്കറിന്‍െറ അടുത്ത ബന്ധുവും മമ്മിയൂര്‍ സ്വദേശിയുമായ ഡോക്ടറുടെതാണെന്ന് കണ്ടത്തെിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ നടപടി വൈകിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. പരിക്കേറ്റ വയോധികയുടെ മൊഴി കുന്നംകുളം പൊലീസ് രേഖപ്പെടുത്തിയെങ്കിലും ഉന്നത ഉദ്യോഗസ്ഥന്‍െറ ഇടപെടലിനെ തുടര്‍ന്ന് ഒരു നടപടിയും ഉണ്ടായില്ല. മാസങ്ങള്‍ പിന്നിട്ടിട്ടും അപകടത്തിനിടയാക്കിയവരെ കണ്ടത്തൊനോ കേസെടുക്കാനോ ഉദ്യോഗസ്ഥര്‍ തയാറായില്ല. പൊലീസ് ഉദ്യോഗസ്ഥന്‍െറ സ്വാധീനമാണ് നടപടിയുമായി മുന്നോട്ടുപോകാന്‍ തടസ്സമാകുന്നത്. കാര്‍ ഓടിച്ചിരുന്നയാള്‍ അപകടത്തിന് ശേഷം വിദേശത്തേക്ക് കടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അപകട ദിവസം ജങ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ ലോഫിരാജ് കാറിന്‍െറ നമ്പര്‍ കുറിച്ചില്ളെന്നും പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ വയോധികയുടെ മൊഴിയെടുത്ത പൊലീസുകാരന്‍ ജോര്‍ജ് പിന്നീട് കേസന്വേഷണം നടത്തിയില്ളെന്നും കേസന്വേഷണ ചുമതലക്കാരനായ എസ്.ഐ ദിലീപ് ഇക്കാര്യത്തില്‍ എന്ത് നിലപാടാണ് സ്വീകരിച്ചതെന്നും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വിശദീകരണത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ പൊലീസ് സൂപ്രണ്ടിന്‍െറ നിര്‍ദേശപ്രകാരമാണ് കുന്നംകുളം സി.ഐയോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്നറിയുന്നു. വയോധികക്ക് പൊലീസില്‍ നിന്ന് നീതി നിഷേധിക്കപ്പെട്ടത് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരിക്കേറ്റ വിശാലാക്ഷി ചികിത്സയിലാണ്. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍െറ ഇടപെടല്‍ മൂലം അന്വേഷണം ഒതുക്കാന്‍ ശ്രമം നടക്കുമ്പോള്‍ പൊലീസ് സേനയുടെ മുഖം രക്ഷിക്കാനാണ് എസ്.ഐ ഉള്‍പ്പെടെയുള്ളവരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളതെന്നും അറിയുന്നു. ഉദ്യോഗസ്ഥ തലത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് അന്വേഷണം നീളുമ്പോഴും കിടക്കയില്‍നിന്ന് ഇറങ്ങിനടക്കാന്‍ കഴിയാതെ വീടിനുള്ളില്‍ കഴിയുകയാണ് നിര്‍ധന കുടുംബാംഗമായ വയോധിക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.