ഓപറേഷന്‍ തിയറ്ററുകളുടെ പ്രവര്‍ത്തനം അറ്റകുറ്റപ്പണിക്കുശേഷം മതിയെന്ന്

കളമശ്ശേരി: അണുബാധയുടെ പേരില്‍ അടച്ചിട്ട കൊച്ചി മെഡിക്കല്‍ കോളജിലെ ഓപറേഷന്‍ തിയറ്ററുകള്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയായ ശേഷം തുറന്നാല്‍ മതിയെന്ന് ആശുപത്രി ഡിപ്പാര്‍ട്മെന്‍റ് തലവന്മാരുടെ യോഗം തീരുമാനിച്ചു. അണുബാധ ആരോപണം ഉയര്‍ന്നതിനത്തെുടര്‍ന്ന് കഴിഞ്ഞ ആറിനാണ് അഞ്ച് തിയറ്ററുകള്‍ അടച്ചുപൂട്ടിയത്. അണുമുക്തമാണെന്ന് അധികൃതര്‍ കണ്ടത്തെിയെങ്കിലും തിയറ്ററുകള്‍ തുറക്കുന്നത് വീണ്ടും നീളുകയായിരുന്നു. വ്യാഴാഴ്ച രാവിലെ മെഡിക്കല്‍ കോളജില്‍ വൈസ്പ്രിന്‍സിപ്പല്‍, മെഡിക്കല്‍ സൂപ്രണ്ട്, ആര്‍.എം.ഒ എന്നിവരുടെ സാന്നിധ്യത്തില്‍ ഗൈനക്കോളജി, നേത്രവിഭാഗം, സര്‍ജറി, അനസ്തേഷ്യ, ഓര്‍ത്തോ എന്നിവയുടെ തലവന്മാരുടെ യോഗത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്. തിയറ്ററുകള്‍ അകം പെയ്ന്‍റിങ് നടത്താനും തിയറ്ററുകളോടനുബന്ധിച്ചുള്ള ഡോക്ടര്‍മാരുടെ മുറികളും കൂട്ടിരിപ്പുകാരുടെ മുറികളും അറ്റകുറ്റപ്പണി നടത്താനും ആവശ്യം ഉയര്‍ന്നു. ഇതിനായി ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കാനും ഈ ആവശ്യം ആശുപത്രി വികസന സമിതി ചെയര്‍മാനായ കലക്ടറെ അറിയിക്കാനും തീരുമാനിച്ചെന്ന് സൂപ്രണ്ട് പറഞ്ഞു. അതേസമയം, അണുബാധ വിവാദത്തത്തെുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ചുമതലപ്പെടുത്തിയതനുസരിച്ച് കോട്ടയത്തുനിന്ന് മൂന്നംഗ വിദഗ്ധ സമിതിയെ അയച്ചിരുന്നു. അണുബാധ നവജാത ശിശുവിലും ബാധിച്ചതായ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വീണ്ടും ഡയറക്ടര്‍ തിരുവനന്തപുരത്തുനിന്ന് മറ്റൊരംഗ വിദഗ്ധ സംഘത്തെ അയച്ചു. ഈ സംഘങ്ങളുടെ പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ടില്‍ അണുബാധ കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ളെങ്കിലും തിയറ്ററുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ളെന്ന് ചൂണ്ടിക്കാട്ടി. കോട്ടയത്തുനിന്ന് ആദ്യം അയച്ച സംഘം ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടുമില്ല. എന്നാല്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്ന് പരിശോധനക്കത്തെിയ സംഘത്തിന്‍െറ റിപ്പോര്‍ട്ട് അധികൃതര്‍ പുറത്തുവിട്ടിട്ടുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.