പരസ്പര സഹകരണ പദ്ധതികള്‍ കണ്ടത്തൊന്‍ ജപ്പാന്‍ സംഘം ഇന്ത്യയില്‍

കൊച്ചി: ഇന്തോ -ജപ്പാന്‍ സഹകരണം വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി ജപ്പാന്‍ സംഘം ഇന്ത്യയിലത്തെുന്നു. പരസ്പരം സഹകരിക്കാവുന്ന മേഖലകള്‍ കണ്ടത്തെുകയെന്ന ലക്ഷ്യത്തോടെയാണ് നവംബര്‍ ആറ്, ഏഴ് തീയതികളില്‍ സംഘം കൊച്ചി സന്ദര്‍ശിക്കുന്നത്. കേരളവും ജപ്പാനും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് രൂപവത്കരിച്ച ഇന്തോ -ജപ്പാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് കേരളയുടെ (ഇന്‍ജാക്ക്) നേതൃത്വത്തിലാണ് നാല്‍പതംഗ പ്രതിനിധിസംഘം സന്ദര്‍ശനത്തിനത്തെുന്നത്. ആദ്യമായാണ് വിദേശത്തുനിന്ന് ഇത്രയും വലിയ സംഘം കേരളത്തിലേക്ക് എത്തുന്നതെന്ന് മേയര്‍ ടോണി ചമ്മണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഞ്ച് ജാപ്പനീസ് നഗരങ്ങളില്‍ നിന്നുള്ള മേയര്‍മാര്‍, സര്‍ക്കാറുദ്യോഗസ്ഥര്‍, ചെയര്‍മാന്‍മാര്‍, ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് അംഗങ്ങള്‍, ബിസിനസ് ഹൗസ് പ്രസിഡന്‍റുമാര്‍, മാധ്യമ പ്രതിനിധികള്‍ എന്നിവരടങ്ങുന്നതാണ് സംഘം. ജപ്പാനിലെ പ്രമുഖ ദ്വീപായ ഹോന്‍ഷുവന്‍െറ തെക്ക്പടിഞ്ഞാറന്‍ മേഖലയായ സാനിന്‍ ഭാഗത്തുള്ള മാറ്റ്സ്യൂ, യൊനാഗൊ, ഇസ്മൊ, യാസുഗി, സക്കായ്മിനാറ്റൊ എന്നീ നഗരങ്ങളില്‍ നിന്നുള്ളവരാണ് പ്രതിനിധിസംഘത്തിലുള്ളത്. ഇന്ത്യന്‍ സന്ദര്‍ശനത്തിലൂടെ കൊച്ചിയിലെ സഹകരണത്തിനുള്ള മേഖലകള്‍ കണ്ടത്തെുക എന്നതാണ് ജപ്പാന്‍ സംഘത്തിന്‍െറ പ്രധാന ലക്ഷ്യം. ഫിഷറീസ്, സമുദ്രോത്പന്നങ്ങള്‍, ടൂറിസം, ആരോഗ്യം, ഐ.ടി എന്നീ മേഖലകളിലെ ബിസിനസ് അവസരങ്ങള്‍ കണ്ടത്തെുകയാണ് സന്ദര്‍ശനത്തിന്‍െറ ലക്ഷ്യം. സഹകരിക്കാവുന്നതായി കണ്ടത്തെുന്ന മേഖലകളില്‍ ജപ്പാന്‍െറ ഒൗദ്യോഗിക വികസന നിധി ഫണ്ട് ഉപയോഗിച്ച് വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് ജാപ്പനീസ് എംബസി ഫസ്റ്റ് സെക്രട്ടറി ടോമോഫുമി ഫുക്കാമിയ പറഞ്ഞു. പദ്ധതികള്‍ക്ക് വേണ്ട സാമ്പത്തിക, സാങ്കേതിക സഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വീവേജ്, ജലശുദ്ധീകരണം എന്നീ മേഖലകള്‍ കൂടി ജപ്പാന്‍ സംഘത്തിന്‍െറ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമെങ്കില്‍ അവരുടെ സാങ്കേതിക വിദ്യയും സാമ്പത്തിക സഹായവും കൂടി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സന്ദര്‍ശനത്തിന്‍െറ ഭാഗമായി മുഖ്യമന്ത്രി, കൊച്ചി മേയര്‍ എന്നിവരുമായും സംഘം ചര്‍ച്ച നടത്തും. കളമശ്ശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കിലെ നിപ്പോണ്‍ കേരള സെന്‍റര്‍, ഫിഷിങ് ഹാര്‍ബര്‍, മരട് വാട്ടര്‍ സപൈ്ള ഇന്‍സ്റ്റാലേഷന്‍, ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ളാന്‍റ്, അരൂര്‍ സമുദ്രോല്‍പന്ന സംസ്കരണ പ്ളാന്‍റ്, ആയുര്‍വേദ കേന്ദ്രം എന്നിവയും സംഘം സന്ദര്‍ശിക്കും. സാനിന്‍ ഇന്ത്യ അസോസിയേഷന്‍ ഓഫ് ജപ്പാന്‍െറ നേതൃത്വത്തിലാണ് സന്ദര്‍ശനം സംഘടിപ്പിക്കുന്നത്. സാനിന്‍ പ്രതിനിധി സംഘത്തിന്‍െറ ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ സന്ദര്‍ശനമാണിത്. കഴിഞ്ഞ വര്‍ഷം ഡല്‍ഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒരു സംഘമത്തെിയിരുന്നു. അലുമ്നി സൊസൈറ്റി ഓഫ് എ.ഒ.ടി.എസ് കേരള (എ.എസ്.എ കേരള), ഇന്‍ജാക്ക് എന്നിവയുടെ പരിശ്രമം കൊണ്ടാണ് സാനിന്‍ ഇന്ത്യ അസോസിയേഷന്‍െറ സന്ദര്‍ശനത്തില്‍ കൊച്ചിയെ ഉള്‍പ്പെടുത്തിയതെന്ന് ഇന്‍ജാക്ക് സെക്രട്ടറി ജേക്കബ് കോവൂര്‍ പറഞ്ഞു. നവംബര്‍ അഞ്ചിന് എത്തുന്ന സംഘം ഡല്‍ഹി സന്ദര്‍ശിക്കും. ആറിന് കൊച്ചിയില്‍ വിവിധ മന്ത്രിമാരുമായി ചര്‍ച്ച നടത്തും. ഏഴിന് കൊച്ചി നഗരസഭ കാര്യാലയം സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ജാക്ക് വൈസ് പ്രസിഡന്‍റ് ബേബി മാത്യുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.