വിവരാവകാശ നിയമം തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ എതിര്‍ക്കും –എന്‍.സി.പി.ആര്‍.ഐ

ആലപ്പുഴ: വിവരാവകാശ നിയമത്തെ തക൪ക്കാൻ ശ്രമിക്കുന്ന ഗൂഢശക്തികളുടെ സംഘടിത ശ്രമത്തെ നിയമംമൂലം എതി൪ക്കുമെന്ന് വിവരാവകാശത്തിനുള്ള ദേശീയ ജനകീയ കൂട്ടായ്മയായ നാഷനൽ കാമ്പയിൻ ഫോ൪ പീപ്പ്ൾസ് റൈറ്റ് ടു ഇൻഫ൪മേഷൻ (എൻ.സി.പി.ആ൪.ഐ) ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. സൂനാമി പുനരധിവാസ ഫണ്ടിൽ ഉൾപ്പെടുത്തി ജില്ലയിലെ സ്കൂളുകളുടെ പുനരുദ്ധാരണത്തിന് എട്ടുകോടി നേരത്തേ അനുവദിച്ചിരുന്നു. പഞ്ചായത്തുകൾ വഴി നടപ്പാക്കുന്ന സ്കൂളുകളുടെ നവീകരണവുമായി ബന്ധപ്പെട്ട് ഈ തുക ഉപയോഗിച്ച് സ്കൂളുകളിൽ എന്തൊക്കെ പ്രവ൪ത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് കാണിച്ച് എൻ.സി.പി.ആ൪.ഐ പ്രവ൪ത്തക൪ വഴിച്ചേരി എം.എം.എ.യു.പി.എസിലും കത്ത് നൽകിയിരുന്നു. എന്നാൽ, സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് മറുപടി ലഭിക്കാത്തതിൻെറ അടിസ്ഥാനത്തിൽ എ.ഇ.ഒക്ക് പരാതി കൊടുത്തു. തുട൪ന്ന് വിവരാവകാശത്തിനുള്ള മറുപടി കൊടുക്കാനുള്ള ഉത്തരവിൻെറ അടിസ്ഥാനത്തിൽ പരിശോധിക്കാൻ ചെന്ന പരാതിക്കാരനെ സ്കൂൾ ഓഫിസിനുള്ളിൽ എച്ച്.എമ്മിൻെറ സാന്നിധ്യത്തിൽ സാമൂഹികവിരുദ്ധ൪ ആക്രമിക്കാനൊരുങ്ങിയെന്നാണ് പരാതി. സ്കൂളിൽനിന്ന് ഒരുവിധ ഫയലും തരില്ളെന്ന് പറഞ്ഞപ്പോൾ പരാതിക്കാരൻ പൊലീസിനെ വിളിച്ച് രക്ഷപ്പെടുകയായിരുന്നെന്നും പറയുന്നു. ഈമാസം 15നാണ് സംഭവം. സൂനാമി ഫണ്ടിൻെറ ദു൪വിനിയോഗം കണ്ടത്തെുക എന്ന ലക്ഷ്യത്തോടെയുള്ള ശ്രമത്തിൽ വിവരം തരില്ളെന്ന് പറയുന്നത് നിയമത്തെ തന്നെ അവഹേളിക്കുന്നതാണ്. കുറ്റക്കാ൪ക്കെതിരെ നടപടി സ്വീകരിക്കാനും കൃത്യമായ ഫയലുകൾ ലഭിക്കാനും തുട൪ നടപടികളുമായി മുന്നോട്ടുപോകും. ‘യൂസ് ആ൪.ടി.ഐ, സേവ് ആ൪.ടി.ഐ’ മുദ്രാവാക്യമുയ൪ത്തി കാമ്പയിൻ സംഘടിപ്പിക്കും. വാ൪ത്താസമ്മേളനത്തിൽ സംസ്ഥാന കോഓഡിനേറ്റ൪ ഡോ. എബി ജോ൪ജ്, അഡ്വ. എം.കെ. അബ്ദുല്ല, പി.എം. ഷാജഹാൻ, ബിനു വ൪ഗീസ്, അശോക് പന്തളം, എസ്. മീരാസാഹിബ്, എം.എ. പൂക്കോയ തുടങ്ങിയവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.