കല്ലന്‍പുഴക്ക് പാലം: അധികൃതരുടെ കനിവ് കാത്ത് ചെമ്പന്‍കാട്ടുകാര്‍

കരുവാരകുണ്ട്: കല്ലന്‍പുഴ കനത്ത മഴയില്‍ കലിതുള്ളിയൊഴുകുമ്പോള്‍ അക്കരെ പറ്റാന്‍ നടപ്പാലം പോലുമില്ലാത്ത ചെമ്പന്‍കാട്ടുകാര്‍ക്ക് പുറംലോകം കാഴ്ച മാത്രമാവുന്നു. വിദ്യാര്‍ഥികള്‍ക്ക് പഠനം മുടങ്ങുകയും ചെയ്യും. എന്നിട്ടും അധികൃതരുടെ മനമിളകുന്നില്ല. പട്ടികജാതിക്കാരുടേതുള്‍പ്പെടെ നാല്‍പതിലധികം കുടുംബങ്ങളാണ് ആര്‍ത്തല മലവാരത്തിനു താഴെയുള്ള ചെമ്പന്‍കാട് കോളനിയില്‍ താമസിക്കുന്നത്. കല്ലന്‍പുഴ മുറിച്ചു കടന്നുവേണം ഇവര്‍ക്ക് പാന്ത്ര മുക്കട്ടയിലത്തൊന്‍. മഞ്ഞള്‍പാറ ബദല്‍ സ്കൂളിലും പഴയ കടക്കല്‍ യു.പി സ്കൂളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഇതുതന്നെ വഴി. രോഗികളെ വാഹന ഗതാഗതമുള്ള മുക്കട്ടയിലത്തെിക്കാന്‍ ചുമന്നുകൊണ്ട് പുഴയും പറമ്പും താണ്ടണം. മഴക്കാലത്ത് പുഴ നിറയുമ്പോള്‍ കിലോമീറ്ററുകള്‍ ചുറ്റണം റോഡിലത്തൊന്‍. ഇവര്‍ക്ക് വേണ്ടത് ഒരു പാലമാണ്. നന്നേ ചുരുങ്ങിയത് ഒരു നടപ്പാലമെങ്കിലും. എന്നാല്‍, സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രിയോ ജില്ല-ബ്ളോക്ക് പഞ്ചായത്തുകളോ ഇവരുടെ മുറവിളി കേള്‍ക്കുന്നില്ല. ഒലിപ്പുഴയില്‍ ഹാഡ പദ്ധതിയില്‍ 60 ലക്ഷത്തിന്‍െറ രണ്ട് തടയണകള്‍ ഈയിടെ നിര്‍മിച്ചു. മുള്ളറയിലും കക്കറയിലും മൂന്ന് കോടിയുടെ വി.സി.ബികള്‍ നിര്‍മാണത്തിലാണ്. പക്ഷേ, ചെമ്പന്‍കാട്ടിലെ നാല്‍പത് കുടുംബങ്ങള്‍ക്ക് അധികൃതര്‍ വില കല്‍പിക്കുന്നില്ല. ഒരാഴ്ച മുമ്പത്തെ മലവെള്ളപ്പാച്ചിലില്‍ കോളനിവാസി പുഴയില്‍ കുടുങ്ങി. രാത്രി പുഴ മുറിച്ചു കടക്കവെ മലവെള്ളമത്തെുകയായിരുന്നു. ഓടിയത്തെിയവര്‍ കയറിട്ടു നല്‍കിയാണ് യുവാവിനെ രക്ഷിച്ചത്. മഴക്കാലങ്ങളിലെല്ലാം അപകടം ഇവിടെ പതിവാണ്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെങ്കില്‍ പാലത്തിന്‍െറ കാര്യത്തില്‍ തീരുമാനം വേണമെന്നാണ് ചെമ്പന്‍കാട്ടുകാരുടെ പക്ഷം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.