ജില്ലാ അത് ലറ്റിക് മീറ്റ് : ഐഡിയല്‍ കടകശ്ശേരി ചാമ്പ്യന്മാര്‍

വള്ളിക്കുന്ന്: കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ നടന്ന ജില്ലാ അത്ലറ്റിക് മീറ്റില്‍ 1073.5 പോയന്‍റ് നേടി കടകശ്ശേരി ഐഡിയല്‍ ഇംഗ്ളീഷ് സ്കൂള്‍ ചാമ്പ്യന്മാരായി. 360.5 പോയന്‍റ് നേടി മറവഞ്ചേരി ഹില്‍ടോപ്പ് പബ്ളിക് സ്കൂള്‍ രണ്ടാംസ്ഥാനവും 355.5 പോയന്‍റ് നേടി പറപ്പൂര്‍ ഐ.യു.എച്ച്.എസ് സ്കൂള്‍ മൂന്നാംസ്ഥാനവും നേടി. ഫിഷര്‍ മെന്‍ ക്ളബ് താനൂരിനാണ് നാലാം സ്ഥാനം. 2009 മുതല്‍ തുടര്‍ച്ചയായി ചാമ്പ്യന്‍മാരായ ഐഡിയല്‍ കടകശ്ശേരിക്ക് കഴിഞ്ഞ വര്‍ഷം മാത്രമാണ് രണ്ടാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. കോച്ച് മഞ്ചേരി സ്വദേശിയായ നിബിഷ് ചാക്കോയുടെ നേതൃത്വത്തില്‍ തെസ്നി ഷരീഫ്, ഷാഫി അമ്മായത്ത്, ലുക്മാനുല്‍ ഹകീം, സൂര്യന്‍ എന്നിവരുടെ പരിശീലനത്തില്‍ 65ഓളം കായിക വിദ്യാര്‍ഥികളാണ് ഐഡിയല്‍ കടകശ്ശേരിയിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.