പരിസരശുചിത്വ പദ്ധതിക്ക് മാവൂരില്‍ തുടക്കം

മാവൂര്‍: തെറ്റായ ശുചിത്വ ബോധം കാരണം സമൂഹത്തിലുണ്ടാകുന്ന പകര്‍ച്ച വ്യാധികള്‍ ഉറവിടത്തില്‍നിന്ന് തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ മാവൂര്‍ പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ പരിസര ശുചിത്വം വഴി രോഗമുക്തിയിലേക്ക് എന്ന പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കേന്ദ്രീകരിച്ച് പൊതുസ്ഥലങ്ങളും റോഡരികുകളും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പരിസരങ്ങളും ശുചീകരിച്ച് അണുമുക്തമാക്കുകയാണ് ചെയ്യുന്നത്. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനത്തിന് പഞ്ചായത്തംഗങ്ങളും തൊഴിലുറപ്പ് പദ്ധതി അംഗങ്ങളും ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും എല്ലാം ഒത്തുചേര്‍ന്നാണ് മുന്നിട്ടിറങ്ങുന്നത്. ഗാന്ധി ജയന്തി വാരാചരണത്തോടനുബന്ധിച്ച് തുടങ്ങിയ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പഞ്ചായത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പരിസരങ്ങള്‍ നേരത്തേ ശുചീകരിച്ചിരുന്നു. രണ്ടാം ഘട്ടം എന്ന നിലയില്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലെയും റോഡുകളുടെ പരിസര ശുചീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന്‍െറ പഞ്ചായത്തുതല ഉദ്ഘാടനം കച്ചേരി കുന്നില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ദീപ പുലിയപുറം നിര്‍വഹിച്ചു. കണ്ണിപറമ്പ് വാര്‍ഡില്‍ കെ.എം. അപ്പുകുഞ്ഞന്‍, അടുവാട് വാര്‍ഡില്‍ സി. നബീസ, വാവാട്ടുപാറയില്‍ കെ. വിശാലാക്ഷി എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.