മഹാരാഷ്ട്ര: ബി.ജെ.പി സര്‍ക്കാര്‍ ആര്‍ക്കൊപ്പം; സസ്പെന്‍സ് തുടരുന്നു

മുംബൈ: മഹാരാഷ്ട്രയിൽ ആരുമായി ചേ൪ന്ന് ബി.ജെ.പി സ൪ക്കാ൪ രൂപവത്കരിക്കുമെന്നതിലെ സസ്പെൻസ് തുടരുന്നു. ഒന്നും വിട്ടുപറയാതെ ബി.ജെ.പിയും പുറത്തുനിന്നുള്ള ‘നിരുപാധിക’ പിന്തുണയോടെ എൻ.സി.പിയും ക്ഷണിച്ചാൽ നോക്കാമെന്ന നിലപാട് ആവ൪ത്തിച്ച് ശിവസേനയും നിൽക്കുകയാണ്. സ൪ക്കാ൪ രൂപവത്കരണത്തിനും മുഖ്യമന്ത്രിയെ കണ്ടത്തെുന്നതിനും ബി.ജെ.പി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെയാണ് ചുമതലപ്പെടുത്തിയത്. ദീപാവലി കഴിഞ്ഞ് രാജ്നാഥ് സിങ് മുംബൈയിലത്തെുമെന്നും പാ൪ട്ടി എം.എൽ.എമാരുമായി ആലോചിച്ച് തീരുമാനം കൈക്കൊള്ളുമെന്നുമാണ് പാ൪ട്ടിവൃത്തങ്ങൾ പറയുന്നത്.
288 മണ്ഡലങ്ങളുള്ള മഹാരാഷ്ട്രയിൽ സ൪ക്കാറുണ്ടാക്കാൻ 145 പേരുടെ അംഗബലം വേണം. 122 സീറ്റുകളാണ് ബി.ജെ.പി നേടിയത്. സഖ്യ കക്ഷിയായ രാഷ്ട്രീയ സമാജ്പക്ഷക്കു കിട്ടിയ ഒന്നടക്കം 123. കൂടാതെ 22 പേരുടെ പിന്തുണകൂടി കിട്ടിയാലെ സ൪ക്കാ൪ രൂപവത്കരിക്കാനാകൂ. 41 അംഗങ്ങളുള്ള എൻ.സി.പി പിന്തുണ അറിയിച്ചതും തെരഞ്ഞെടുപ്പിൽ ശരദ് പവാറിനെതിരെ പ്രചാരണങ്ങൾ നടത്തുകയും തന്ത്രങ്ങൾ മെനയുകയും ചെയ്ത ബി.ജെ.പി പിന്തുണ തള്ളാതെ സസ്പെൻസ് നിലനി൪ത്തുന്നതും അഭ്യൂഹങ്ങൾക്ക് വഴിവെക്കുന്നു.
ഞായറാഴ്ച വോട്ടെണ്ണൽ തുടങ്ങി ട്രെൻറ് വെളിപ്പെട്ടു തുടങ്ങിയതു മുതൽ ബി.ജെ.പി ദേശീയ നേതാവ് ഒ.പി മാധൂറും സംസ്ഥാന അധ്യക്ഷൻ ദേവേന്ദ്ര ഫട്നാവിസും ശിവസേനയുമായി രഹസ്യ ച൪ച്ചകളിൽ ഏ൪പ്പെട്ടതായാണ് വിവരം. ആദ്യം മുഖ്യമന്ത്രിപദം രണ്ടര വ൪ഷം ബി.ജെ.പിക്കും രണ്ടര വ൪ഷം തങ്ങൾക്കുമെന്ന ആവശ്യമാണ് ശിവസേനവെച്ചത്. അത് ബി.ജെ.പിക്ക് സ്വീകാര്യമായിരുന്നില്ല. ഫലപ്രഖ്യാപനം അന്തിമ ഘട്ടത്തിലത്തെിയതോടെ പുറത്തുനിന്നുള്ള ‘നിരുപാധിക’ പിന്തുണ വാഗ്ദാനം ചെയ്ത് എൻ.സി.പി എത്തിയതോടെ കളിമാറി. ചാടിക്കേറി പിന്തുണക്ക് തയാറാണെന്ന് അറിയിക്കുകവഴി കിങ്മേക്കറാകാനുള്ള ശിവസേനയുടെ അവസരമാണ് എൻ.സി.പി തക൪ത്തത്. തന്ത്രപൂ൪വം എൻ.സി.പിയുടെ വാഗ്ദാനം തള്ളാതെ ബി.ജെ.പിയും കരുനീക്കി.
ഇതോടെ ശിവസേന അയയുന്നതായാണ് സൂചന. വിദ൪ഭയെ മഹാരാഷ്ട്രയിൽനിന്ന് അട൪ത്തരുതെന്നും ‘സംയുക്ത മഹാരാഷ്ട്ര ’ എന്ന ആശയം കാക്കണമെന്നുമുള്ള ആവശ്യമാണ് ശിവസേനക്ക് ഇപ്പോഴുള്ളതെന്നാണ് അറിയുന്നത്. അതേസമയം, തങ്ങളോട് ആരും പിന്തുണ തേടിയിട്ടില്ളെന്നും തേടിയാൽ ആലോചിക്കാമെന്നുമുള്ള നിലപാടാണ് പരസ്യമായി സേന കൈക്കൊണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.