ഇസ് ലാമിക് സ്റ്റേറ്റിനെതിരെ പോരാടാന്‍ കുര്‍ദുകള്‍ക്ക് അമേരിക്കയുടെ ആയുധ സഹായം

കൊബാൻ: ഇസ് ലാമിക് സ്റ്റേറ്റ് തീവ്രവാദികൾക്കെതിരെ പോരാടുന്ന കു൪ദുകൾക്ക് അമേരിക്ക മരുന്നുകളും ആയുധങ്ങളും നൽകി. കു൪ദ് സൈനിക അധികൃത൪ ആവശ്യപ്പെട്ടതനുസരിച്ച് പലതവണ ആയുധ - മരുന്ന് വിതരണം നടത്തിയെന്നും യു.എസ് വ്യക്തമാക്കി. കൊബാൻ പിടിച്ചടക്കുന്നതിനുള്ള ഇസ് ലാമിക് സ്റ്റേറ്റിൻെറ ശ്രമത്തെ ചെറുക്കുന്നതിനാണ് ആയുധങ്ങൾ വിതരണം ചെയ്തതെന്ന് കെൻറ് കോം വ്യക്തമാക്കി. ശനിയാഴ്ച രാത്രി പതിനൊന്ന് വ്യോമാക്രമണങ്ങൾ നടത്തിയെന്നും കെൻറ് കോം  പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.

കൊബാനിൽ പ്രത്യാക്രമണം നടത്തുന്ന കു൪ദുകൾക്ക് ആവശ്യമായ സഹായം വാഗ്ദാനം ചെയ്യുന്നതിന് തു൪ക്കി ഇതുവരെ തയാറായിട്ടില്ല. 135 ഓളം വ്യോമാക്രമണങ്ങളാണ് യു.എസ് ഇറാഖിൽ ഇതുവരെ നടത്തിയിട്ടുള്ളത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.