ഹോങ്കോങ്: ഹോങ്കോങിൽ ജനാധിപത്യ പ്രക്ഷോഭം കൂടുതൽ രൂക്ഷമാകുന്നു. പ്രക്ഷോഭം നടക്കുന്ന മോങ് കോക് നഗരത്തിലെ സമരസ്ഥലം പ്രതിഷേധക്കാ൪ വീണ്ടും കൈയടക്കി. കഴിഞ്ഞ ദിവസമാണ് ഇവിടെ നിന്ന് പ്രതിഷേധക്കാരെ പൊലീസ് ഒഴിപ്പിച്ചത്.
ജനാധിപത്യ പ്രക്ഷോഭം ആരംഭിച്ചതിന് ശേഷം ഏറ്റവും രൂക്ഷമായ പ്രതിരോധമാണ് പൊലീസ് തീ൪ക്കുന്നത്. ശനിയാഴ്ച പൊലീസ് സമരക്കാ൪ക്കുനേരെ ബാറ്റണും കുരുമുളക് സ്പ്രേയും പ്രയോഗിച്ചു. സമരവുമായി ബന്ധപ്പെട്ട് 26 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. 16 പൊലീസുകാ൪ക്ക് ഏറ്റമുട്ടലിൽ പരിക്ക് പറ്റിയെന്നും എ.എഫ്.പി റിപ്പോ൪ട്ട് ചെയ്തു.
ഹോങ്കോങ് ചീഫ് എക്സിക്യൂട്ടിവിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ചൈന മുന്നോട്ടുവെച്ച വ്യവസ്ഥകൾക്കെതിരെയാണ് വിദ്യാ൪ഥികളടക്കം ജനാധിപത്യവാദികൾ പ്രതിഷേധിക്കുന്നത്. ഇപ്പോഴത്തെ ഹോങ്കോങ് ചീഫ് എക്സിക്യൂട്ടിവ് ല്യൂങ് ചുൻയിങ് രാജിവെക്കണമെന്നും സമരക്കാ൪ ആവശ്യപ്പെടുന്നുണ്ട്.
വിദ്യാ൪ഥി നേതാക്കളുമായി ച൪ച്ചക്ക് തയാറാണെന്ന് കഴിഞ്ഞദിവസം ചീഫ് എക്സിക്യൂട്ടിവ് അറിയിച്ചിരുന്നു. അടുത്ത ആഴ്ചകളിൽ വിദ്യാ൪ഥികളുമായി സംഭാഷണം നടത്താൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.