ജില്ലയില്‍ കനത്ത മഴ

കണ്ണൂര്‍: കനത്ത ഇടിയും മഴയുമായി തുലാവര്‍ഷത്തിന് തുടക്കം. ജില്ലയില്‍ ഇന്നലെ രാത്രി പത്തു മണിയോടെ തുടങ്ങിയ മഴ രാത്രി വൈകിയും തുടര്‍ന്നു. മലയോര മേഖലയില്‍ ഉള്‍പ്പെടെ വൈകീട്ടു തന്നെ ചെറിയ ചാറ്റല്‍ മഴ പെയ്തു തുടങ്ങിയിരുന്നു. എന്നാല്‍, പത്തു മണിയായതോടെ മഴ ശക്തമാവുകയായിരുന്നു. വര്‍ഷകാലത്ത് മിന്നല്‍ ശക്തി പ്രാപിക്കുന്ന കണ്ണൂരില്‍ അതേ തീവ്രതയിലായിരുന്നു ഇന്നലെ മിന്നലുണ്ടായത്്. പലയിടങ്ങളിലും വൈദ്യുതി തടസ്സപ്പെടുകയും ഫോണുകള്‍ നിശ്ചലമാവുകയും ചെയ്തു. ചിലയിടങ്ങളില്‍ മണിക്കൂറുകളോളമാണ് വൈദ്യുതി ലഭിക്കാതായത്. ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. കനത്ത മഴയില്‍ യാത്ര സുഗമമല്ലാതിരുന്നതിനാല്‍ ചരക്കു വാഹനങ്ങളും മറ്റും നഗരത്തില്‍ യാത്ര അവസാനിപ്പിക്കുന്നതും കാണാമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.