തിരുവമ്പാടി വിദേശമദ്യ ഷാപ് അടച്ചു പൂട്ടണമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി

തിരുവമ്പാടി: ആരാധനാലയ ദൂരപരിധി ലംഘിച്ച് പ്രവര്‍ത്തിക്കുന്ന തിരുവമ്പാടിയിലെ വിദേശമദ്യഷാപ് അടച്ചുപൂട്ടണമെന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി. ഗ്രാമപഞ്ചായത്തംഗം കെ.എന്‍.എസ്. മൗലവി അവതരിപ്പിച്ച പ്രമേയം ഭരണസമിതി ഐകകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു. മദ്യഷാപ്പിന് സമീപത്തെ അനധികൃത കടകള്‍ അടച്ചുപൂട്ടണമെന്ന പ്രമേയം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എ. അബ്ദുറഹ്മാനും അവതരിപ്പിച്ചു. ആരാധനാലയ ദൂരപരിധി ലംഘിച്ചാണ് തിരുവമ്പാടി വിദേശ മദ്യഷാപ് പ്രവര്‍ത്തിക്കുന്നതെന്ന് സെപ്റ്റംബര്‍ 27ന് ‘മാധ്യമം’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതത്തേുടര്‍ന്ന് നാട്ടുകാരും വിവിധ സംഘടനകളും മദ്യഷാപ്പിനെതിരെ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി നിലപാട് വ്യക്തമാക്കിയത്. മദ്യഷാപ്പിന്‍െറ ഏതാനും മീറ്റര്‍ മാത്രം അകലെയാണ് മുസ്ലിം പള്ളിയും മദ്റസയും പ്രവര്‍ത്തിക്കുന്നത്. കുരിശുപള്ളിയും ഷാപ്പിന്‍െറ ഏറെ അകലെയല്ല. ഇതുവരെ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരിച്ച യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മദ്യഷാപ് കണ്ടില്ളെന്ന് നടിക്കുകയായിരുന്നു. മദ്യഷാപ് അടച്ചുപൂട്ടുന്നതിനുള്ള തുടര്‍പ്രവര്‍ത്തനങ്ങളുമായി ഗ്രാമപഞ്ചായത്ത് ശക്തമായി മുന്നോട്ട് പോകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രമേയത്തെ സ്വാഗതം ചെയ്യുന്നതായി കര്‍മസമിതി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.