ന്യൂയോ൪ക്: ആരോഗ്യപാനീയങ്ങൾ കൂടിയ തോതിൽ ഉപയോഗിക്കുന്നത് പൊതുജനാരോഗ്യത്തിന് ഏറെ ഭീഷണിയുയ൪ത്തുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത് ഏറെ ബാധിക്കുന്നത് യുവാക്കളെയാണെന്ന് ശാസ്ത്രജ്ഞ൪ നേരത്തേ തന്നെ ലോകാരോഗ്യ സംഘടനയിലെ ഗവേഷക൪ക്കു നി൪ദേശം നൽകിയിരുന്നു.ആൽക്കഹോൾ അടങ്ങിയിട്ടില്ലാത്ത ആരോഗ്യ പാനീയങ്ങളിൽ കഫീൻ,വിറ്റാമിനുകൾ, ടോറിൻ, ജിൻസെങ്, ഗുവറാനാ എന്നീ പദാ൪ഥങ്ങളാണ് കൂടുതലായി ഉള്ളത്. ശരീരത്തിനും മനസ്സിനും കൂടുതൽ ഊ൪ജം പക൪ന്ന് ക്ഷമത വ൪ധിപ്പിക്കുകയാണ് ഇത്തരം പാനീയങ്ങൾ ചെയ്യുന്നത്. കൂടിയ അളവിലുള്ള കഫീൻ വിഷാംശമായി മാറുന്നതാണ് ഇത്തരം പാനീയങ്ങൾ ഉയ൪ത്തുന്ന മറ്റൊരപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.