മൂച്ചങ്കുണ്ട് ക്രഷര്‍വിരുദ്ധ സമരം അവസാനിപ്പിക്കുന്നു

മുതലമട: മൂച്ചങ്കുണ്ട് ക്രഷര്‍വിരുദ്ധ സമരസമിതി ഏഴുമാസമായി ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നില്‍ നടത്തുന്ന സമരം അവസാനിപ്പിക്കുന്നു. പാരിസ്ഥിതിക ആഘാത പഠനം പൂര്‍ത്തിയാക്കി അംഗീകാരം ലഭ്യമാകുന്നതുവരെ ക്രഷര്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന ഹൈകോടതി വിധിയെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കുന്നതെന്ന് ക്രഷര്‍വിരുദ്ധ സമരസമിതി പ്രസിഡന്‍റ് പഴണിചാമി പറഞ്ഞു. പരിസ്ഥിതി വകുപ്പിന്‍െറ അനുമതി വാങ്ങിയ ശേഷം മൂച്ചങ്കുണ്ടിലെ ക്രഷര്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് തദ്ദേശ സ്വയംഭരണ ട്രൈബ്യൂണലും വിധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും താല്‍ക്കാലികമായി സമരക്കാര്‍ക്ക് ആശ്വാസം നല്‍കിയിട്ടുണ്ട്. ഈ അനുകൂല ഘടകങ്ങള്‍കൊണ്ടാണ് ഗ്രാമപഞ്ചായത്തിന് മുന്നിലുള്ള സമരം നിര്‍ത്തിവെക്കുന്നതെന്നും നിയമ പോരാട്ടവും അനുബന്ധ സമരവും തുടരുമെന്നും സമരസമിതി അറിയിച്ചു. ഇതിന്‍െറ ഭാഗമായി സമരസമിതിയുടെയും അനുബന്ധ സംഘടനകളുടെയും യോഗം തിങ്കളാഴ്ച വൈകീട്ട് നാലിന് കാമ്പ്രത്ത്ചള്ളയില്‍ ചേരുമെന്ന് പ്രസിഡന്‍റ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.