കോഴിക്കോട്: റെയില്‍വേ സ്റ്റേഷനുസമീപത്തെ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ഇരുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടി സൗകര്യപ്രദമായ മറ്റൊരു കെട്ടിടത്തിലേക്ക് ഒരുമാസത്തിനകം മാറ്റി സ്ഥാപിക്കാന്‍ നിര്‍ദേശം. സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷനാണ് കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറിക്കും കോഴിക്കോട് ശിശുവികസന പദ്ധതി ഓഫിസര്‍ക്കും നിര്‍ദേശം നല്‍കിയത്. കോഴിക്കോട് സെന്‍റ്ജോസഫ് ഫൗണ്ട്ലിങ് ഹോം സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് ആക്ടിങ് ചെയര്‍പേഴ്സന്‍ നസീര്‍ ചാലിയത്തിന്‍െറ ഉത്തരവ്. കമീഷന്‍ വിശദീകരണം ആവശ്യപ്പെട്ടതിനത്തെുടര്‍ന്ന് അങ്കണവാടി പരിശോധിച്ച ജില്ലാ സാമൂഹികനീതി ഓഫിസര്‍, അങ്കണവാടിയുടെ ദയനീയ സ്ഥിതിയെക്കുറിച്ച് കമീഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇരുനില കെട്ടിടത്തിന്‍െറ മുകള്‍ നിലയിലെ ചെറിയ മുറി രണ്ടായി തിരിച്ച് ഒന്നില്‍ കുട്ടികളെ പഠിപ്പിക്കുകയും മറ്റൊന്നില്‍ ഭക്ഷണം പാകംചെയ്യുകയുമാണ് ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കാറ്റും വെളിച്ചവും കടക്കാത്തതും ദുര്‍ഗന്ധം വമിക്കുന്നതുമായ ചുറ്റുപാട് കുട്ടികളുടെ മാനസികവളര്‍ച്ചക്ക് അനുഗുണമല്ളെന്നും ജില്ലാ സാമൂഹികനീതി ഓഫിസര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് അങ്കണവാടി മാറ്റി സ്ഥാപിക്കാന്‍ കമീഷന്‍ നിര്‍ദേശം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.