പ്ളാസ്റ്റിക് സംസ്കരണ പ്ളാന്‍റിനെതിരെ പ്രതിഷേധം

നേമം: പാപ്പനംകോട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്ളാസ്റ്റിക് സംസ്കരണ പ്ളാന്‍റ് സ്ഥാപിക്കാനുള്ള നഗരസഭാ നീക്കത്തില്‍ പ്രതിഷേധം. നഗരത്തിലെ പ്ളാസ്റ്റിക് മാലിന്യം പൊടിച്ച് സംസ്കരിക്കുന്ന സ്ഥാപനമാണ്എസ്റ്റേറ്റിനുള്ളില്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നത്. പ്ളാസ്റ്റിക് യൂനിറ്റ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ജനവാസ മേഖലയാണ്. സംസ്കരണ യൂനിറ്റ് നിലവില്‍ വന്നാല്‍ ഇതില്‍ നിന്നുയരുന്ന പൊടിയും മറ്റും ജനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. പദ്ധതിക്കെതിരെ കോണ്‍ഗ്രസ് ഇതിനകം രംഗത്ത് വന്നുകഴിഞ്ഞു. പ്ളാന്‍റിനെതിരെ കോണ്‍ഗ്രസ് എസ്റ്റേറ്റ് വാര്‍ഡ് കമ്മിറ്റി കഴിഞ്ഞദിവസം പ്രതിഷേധയോഗം നടത്തി. നേമം ബ്ളോക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് കൈമനം പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. സി. രാജശേഖരന്‍ അധ്യക്ഷതവഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഒ. ബീന, സജീവ്കുമാര്‍, എം.പി. ശ്രീധരന്‍ നായര്‍, കെ. ദിവാകരന്‍ നാടാര്‍, ജെഫ്രി എം. തോമസ്, ജോഷി ജേക്കബ്, കെ. ശശി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.