ചെറുതോണി: രാവിലെ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ കുയിലിമല, കുളമാവ്, നാടുകാണി, കുരുതിക്കളം സ്റ്റോപ്പുകളില്‍ നിര്‍ത്തുന്നില്ളെന്ന് പരാതി.വര്‍ഷങ്ങളായി രാവിലെ കഞ്ഞിക്കുഴിയില്‍നിന്ന് ചെറുതോണി, കുളമാവ് വഴി സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസ്, കെ.എസ്.ആര്‍.ടി.സി ആരംഭിച്ചതോടെ സര്‍വീസ് നിര്‍ത്തി. ഈ സമയത്ത് ആരംഭിച്ച കെ.എസ്.ആര്‍.ടി.സി ബസും ഒരാഴ്ച കഴിഞ്ഞപ്പോള്‍ സര്‍വീസ് നിര്‍ത്തി. ഇതോടെ ഈ ബസുകളെ ആശ്രയിച്ചിരുന്ന യാത്രക്കാര്‍ ഇപ്പോള്‍ ചേലച്ചുവട്, ചെറുതോണി എന്നിവിടങ്ങളില്‍ പല ബസുകള്‍ മാറിക്കയറിയത്തെി കട്ടപ്പന-തൊടുപുഴ ബസിലാണ് യാത്ര. രാവിലെ 6.30 കഴിഞ്ഞാല്‍ ചെറുതോണിയില്‍നിന്ന് 7.30 നാണ് തൊടുപുഴക്ക് ബസ്. 7.30 നത്തെുന്ന ബസില്‍ തിക്കും തിരക്കുമാണ്. കുളമാവ് മുതല്‍ മൂലമറ്റം വരെ ഈ ബസും തൊട്ടുപിറകെ വരുന്ന ബസുകളും നിര്‍ത്തുന്നില്ല. ഇതുമൂലം യാത്രക്കാര്‍ അമിത കൂലി കൊടുത്ത് ജീപ്പിലും ഓട്ടോയിലും യാത്ര ചെയ്യേണ്ട ഗതികേടിലാണ്. വൈകുന്നേരവും ഇതുതന്നെയാണ് അവസ്ഥ. വൈകുന്നേരം 6.10 കഴിഞ്ഞാല്‍ 6.45 വരെ തൊടുപുഴയില്‍നിന്ന് ചെറുതോണിയിലേക്ക് ഒരു ബസ് പോലുമില്ല. ഇതിനിടെ കട്ടപ്പന, മൂലമറ്റം ഡിപ്പോകളില്‍ നിന്നുള്ള ട്രാന്‍സ്പോര്‍ട്ട് സര്‍വീസുകള്‍ മുടങ്ങുന്നത് പതിവായി. ഇതില്‍ കൂടുതലും കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്ത ദീര്‍ഘദൂര സര്‍വീസുകളാണ്. രാവിലെ 4.30 ന് കട്ടപ്പനയില്‍നിന്ന് പുറപ്പെട്ട് ചെറുതോണി വഴി എറണാകുളത്തിന് പൊയ്ക്കൊണ്ടിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ അടിക്കടി മുടങ്ങുകയാണ്. നല്ല കലക്ഷനുണ്ടായിരുന്ന ആലപ്പുഴ ബസും നെടുങ്കണ്ടം ബസും സര്‍വീസ് നിര്‍ത്തിയിട്ട് മാസങ്ങളായി. കണ്ടക്ടര്‍മാരുടെ കുറവാണ് സര്‍വീസ് മുടങ്ങാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. കട്ടപ്പന ഡിപ്പോയില്‍ മാത്രം 45 കണ്ടക്ടര്‍മാരുടെ കുറവാണുള്ളത്. 40 ബസാണ് കട്ടപ്പന ഡിപ്പോയില്‍നിന്ന് സര്‍വീസ് നടത്തുന്നത്. ആകെ 42 ബസ് ഡിപ്പോയിലുണ്ട്. ഇതില്‍ 10 ബസുകള്‍ സ്ഥിരമായി കട്ടപ്പുറത്താണെന്നാണ് അധികൃതരുടെ വിശദീകരണം. അതിനിടെ, നാല് ടയറില്‍ കട്ടപ്പനയില്‍നിന്ന് തൊടുപുഴയിലേക്ക് ട്രാന്‍സ്പോര്‍ട്ട് ബസ് ഓടിയ സംഭവത്തെക്കുറിച്ച് കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് വിഭാഗം അന്വേഷണമാരംഭിച്ചു. കഴിഞ്ഞ മൂന്നിനാണ് 10 യാത്രക്കാരുമായി കട്ടപ്പന ഡിപ്പോയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസ് പുറപ്പെട്ടത്. 20 കിലോമീറ്റര്‍ പിന്നിട്ട് കാല്‍വരിമൗണ്ടില്‍ എത്തിയപ്പോഴാണ് നാല് ടയറിലാണ് ബസ് ഓടുന്നതെന്ന് മനസ്സിലായത്. കഞ്ഞിക്കുഴി സ്വദേശിയായ ഡ്രൈവറും കരിമ്പന്‍ സ്വദേശിയായ കണ്ടക്ടറുമാണ് പരിശോധന നടത്താതെ ബസുമായി പോയത്. വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ പരിശോധന നടത്തി ഒപ്പിട്ട് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷം വേണം ഡ്രൈവര്‍ വണ്ടിയെടുക്കാന്‍. ഈ സംഭവത്തില്‍ ഡ്രൈവറുടെയും വെഹിക്കിള്‍ സൂപ്പര്‍വൈസറുടെയും ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി കെ.എസ്.ആര്‍.ടി.സി ജില്ലാ വിജിലന്‍സ് ഇന്‍സ്പെക്ടര്‍ സുഭാഷ് ചന്ദ്രന്‍ വിജിലന്‍സ് ഓഫിസര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് നല്‍കി. വഴിയില്‍ ടയര്‍ ഉരയുന്ന ശബ്ദം കേട്ടതിനെ തുടര്‍ന്ന് ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരനും ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് വന്ന ഒരു കണ്ടക്ടറുമാണ് വിവരം ഡ്രൈവറുടെ ശ്രദ്ധയില്‍പെടുത്തിയത്. തുടര്‍ന്ന് യാത്രക്കാരെ വഴിയിലിറക്കി ബസ് ഡിപ്പോയിലേക്ക് തിരിച്ചുപോയി. കാശുകൊടുത്ത് ടിക്കറ്റെടുത്ത യാത്രക്കാര്‍ പകരം വണ്ടി വരുന്നത് വരെ നടുറോഡില്‍ നില്‍ക്കേണ്ടി വന്നു. യാത്രക്കാരില്ലാതെ ബസ് കിലോമീറ്ററുകള്‍ ഓടിയതിന്‍െറ പിറകെയാണ് ടയറില്ലാതെ വണ്ടിയോടിയതിന്‍െറ വിവാദമുണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.