നെടുങ്കണ്ടത്ത് സി.പി.ഐയില്‍ കൂട്ടരാജി

നെടുങ്കണ്ടം: സി.പി.ഐ ജില്ലാ കമ്മിറ്റി അംഗവും നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ തമ്പി സുകുമാരന്‍െറ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സി.പി.ഐ ഉടുമ്പന്‍ചോല മണ്ഡലത്തിലെയും ജില്ലയിലെയും പാര്‍ട്ടി ഭരണഘടന വിരുദ്ധ നയങ്ങളിലും വിഭാഗീയ പ്രവര്‍ത്തനങ്ങളിലും പ്രതിഷേധിച്ചാണ് കൂട്ടരാജി. എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി സെക്രട്ടറി എം.എസ്. ഷാജി, എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റി അംഗം എം.എസ്. അജീഷ്, എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി അംഗം പി.വി. അനില്‍ തുടങ്ങി ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും രാജിവെച്ചവരില്‍ ഉള്‍പ്പെടുന്നു. അഴിമതിക്കാരുടെയും ഫണ്ട് അപഹരണം നടത്തുന്നവരുടെയും പാര്‍ട്ടിയായി സി.പി.ഐ അധ$പതിച്ചു. ഇവരുടെ സംരക്ഷകരായി ജില്ലാ നേതൃത്വവും മണ്ഡലത്തിന്‍െറ സംഘടന ചുമതലക്കാരും പ്രവര്‍ത്തിക്കുന്നതായും അവര്‍ ആരോപിച്ചു. നെടുങ്കണ്ടം ലോക്കല്‍ സമ്മേളനത്തില്‍ സജീവ പ്രവര്‍ത്തകരെയും നേതാക്കളെയും ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതെ ഒഴിവാക്കാനും നീക്കം നടന്നിരുന്നു. പാര്‍ട്ടി ഭരണഘടനക്ക് വിരുദ്ധമായി സമ്മേളന നടപടി നിയന്ത്രിച്ചിരുന്നതായും വിഭാഗീയ താല്‍പര്യം സമ്മേളനത്തില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചതായും അവര്‍ കുറ്റപ്പെടുത്തി. തിങ്കളാഴ്ച കല്‍ക്കൂന്തലില്‍ നടന്ന നോര്‍ത് ലോക്കല്‍ സമ്മേളനത്തില്‍ ഭാരവാഹികളുടെ പാനലില്‍ പ്രധാന പ്രവര്‍ത്തകരെയും നേതാക്കളെയും ഒഴിവാക്കി ഇഷ്ടക്കാരുടെ പാനല്‍ അവതരിപ്പിച്ചത് പ്രതിനിധികളെ ക്ഷുഭിതരാക്കിയിരുന്നു. ലോക്കല്‍ കമ്മിറ്റിയെ തെരഞ്ഞെടുക്കേണ്ടത് സമ്മേളനമാണ്. ഇതിന് അവസരം നല്‍കാതെ ഒരുപറ്റം ആളുകളെ കമ്മിറ്റിയിലെടുക്കാന്‍ പാടില്ളെന്ന നിലപാടില്‍ ഉറച്ചുനിന്നതിനത്തെുടര്‍ന്ന് സമ്മേളനത്തില്‍ സംഘര്‍ഷമുണ്ടാവുകയും സമ്മേളനം പാതിവഴിയില്‍ പിരിയുകയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങളിലെല്ലാം പ്രതിഷേധിച്ചാണ് കൂട്ടരാജി. തമ്പി സുകുമാരന്‍, എം.എസ്. ഷാജി, എം.എസ്. അജീഷ്, പി.വി. അനില്‍, കെ.വി. തോമസ്, സുരേഷ്, ചിന്നമ്മ ശശി, തുളസീധരന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.