കൊച്ചി: മദ്യവിൽപന കുറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയുള്ള ബിവറേജസ് കോ൪പറേഷൻെറ കണക്കുകൾ തെറ്റെന്ന് ബാറുടമകൾ. ഹൈകോടതിയിലാണ് ബാറുടമകൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കോ൪പറേഷൻെറ കണക്ക് പൂ൪ണമല്ല. ക്ലബ്ബുകളും ബിയ൪ പാ൪ലറുകളും വഴി വിറ്റഴിച്ച മദ്യത്തിൻെറ കണക്ക് രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ തവണത്തേക്കാൾ മദ്യവിൽപന കൂടിയിട്ടുണ്ടെന്നും ബാറുടമകൾ പറയുന്നു.
ബാറുകൾ പൂട്ടിയ ശേഷം സംസ്ഥാനത്ത് മദ്യ ഉപയോഗം കുറഞ്ഞെന്ന് ചൂണ്ടിക്കാട്ടി ബിവറേജസ് കോ൪പറേഷൻ ഹൈകോടതിയിൽ സത്യവാങ്മൂലം സമ൪പ്പിച്ചിരുന്നു. ബിയ൪ വിൽപനയിൽ ആറ് ശതമാനം കുറവുണ്ടായെന്നും മദ്യ വിൽപനയിൽ ഒരു ശതമാനം കുറവുണ്ടായെന്നുമാണ് സത്യവാങ്മൂലത്തിലൂടെ സ൪ക്കാ൪ വ്യക്തമാക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.