നിലവാരം ഉയര്‍ത്താതെ ആശുപത്രികളുടെ പേര് മാറ്റരുതെന്ന് മനുഷ്യാവകാശ കമീഷന്‍

തിരുവനന്തപുരം: അടിസ്ഥാന സൗകര്യം ഒരുക്കാതെ താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയെന്നും ജില്ലാ ആശുപത്രിയെ ജനറല്‍ ആശുപത്രിയെന്നും പേരുമാറ്റരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി. പേര് മാറ്റിയത് കൊണ്ടുമാത്രം ആശുപത്രികളുടെ നിലവാരം ഉയരില്ളെന്നും ഉത്തരവില്‍ പറയുന്നു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ തസ്തിക അനുവദിക്കുന്നതിനുള്ള നിര്‍ദേശം സര്‍ക്കാറിന് സമര്‍പ്പിച്ചിട്ട് ഒരു വര്‍ഷമായിട്ടും അടിസ്ഥാന സൗകര്യം ഒരുക്കുകയോ ജീവനക്കാരെ നിയമിക്കുകയോ ചെയ്തിട്ടില്ല. പുതിയ തസ്തികകള്‍ സൃഷ്ടിച്ച് അടിസ്ഥാന സൗകര്യം വര്‍ധിപ്പിച്ച ശേഷം മാത്രം ആശുപത്രികളുടെ പദവി ഉയര്‍ത്തുന്ന പ്രഖ്യാപനങ്ങള്‍ നടത്തണമെന്നും ഉത്തരവില്‍ പറയുന്നു. പദവി ഉയര്‍ത്തിയ ആശുപത്രികളില്‍ ആവശ്യാനുസരണം ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കണമെന്നും ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവില്‍ ചൂണ്ടിക്കാണിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.