പുല്ലൂക്കരയില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരെ ആക്രമിച്ചു പരിക്കേല്‍പിച്ചു

പെരിങ്ങത്തൂര്‍: പുല്ലൂക്കരയില്‍ രണ്ട് മുസ്ലിംലീഗ് പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പിച്ചു. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ പള്ളിയിലേക്ക് പോവുകയായിരുന്ന മുസ്ലിംലീഗ് പ്രവര്‍ത്തകരായ മൂര്‍ക്കോത്ത് കണ്ടി ഫഹദ് (26), പൊറോള്‍ ആസിഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ ഫഹദിന്‍െറ പരിക്ക് സാരമുള്ളതാണ്. അക്രമത്തിനിടെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ആസിഫിന്‍െറ മാതാവ് ആസ്യ (60) അബോധാവസ്ഥയിലായി. മൂവരെയും ചൊക്ളി മെഡിക്കല്‍ സെന്‍ററില്‍ പ്രവേശിപ്പിച്ചു. പള്ളിയിലേക്കിറങ്ങവെ ആസിഫിന്‍െറ വീടിന് മുന്നില്‍ വെച്ചാണ് ആയുധമുപയോഗിച്ച് സംഘം ആക്രമിച്ചതെന്നാണ് പരാതി. ഫഹദിന്‍െറ തലയുടെ പിന്‍ഭാഗത്ത് സാരമായ പരിക്കുണ്ട്. വാഹനത്തിലത്തെിയവരാണ് അക്രമികളെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അക്രമത്തിന് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് ലീഗ് നേതൃത്വം ആരോപിച്ചു. ചൊക്ളി പൊലീസ് കേസെടുത്തു. മുസ്ലിംലീഗ് മണ്ഡലം നേതാക്കളായ വി. നാസര്‍ മാസ്റ്റര്‍, ഇ.എ. നാസര്‍, ടി.കെ. ഹനീഫ്, നൗഷാദ് അണിയാരം എന്നിവര്‍ ആശുപത്രിയിലത്തെി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.