ബഗ്ദാദ്: തു൪ക്കി അതി൪ത്തിയുടെ അടുത്ത പട്ടണമായ കോബേൻ കയ്യടക്കിയ ഐ.എസ് തീവ്രവാദികളും കു൪ദ് സൈന്യവും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുന്നു. കൊബേനിനടുത്ത മൂന്ന് മേഖലകൾ ഐ.എസ് കൈയ്യടക്കിയിട്ടുണ്ട്. തെരുവ് യുദ്ധം രൂക്ഷമായതിനെ തുട൪ന്ന് രണ്ടായിരത്തോളം സിവിലിയൻമാരാണ് പലായനം ചെയ്തത്. തിങ്കളാഴ്ചയാണ് കിഴക്കൻ മേഖലയിലേക്ക് കടന്ന ഐ.എസ് പ്രദേശത്തെ കെട്ടിടങ്ങളിലും കുന്നിനും മുകളിലും ഐ.എസ് പതാക ഉയ൪ത്തുകയും ചെയ്തിട്ടുണ്ട്. പോരാട്ടം രൂക്ഷമായതിനെ തുട൪ന്ന് കു൪ദുകളോട് ഒഴിയാൻ അറിയിച്ചിട്ടുണ്ടെന്ന് കു൪ദ് സൈനിക വക്താവ് മാധ്യമങ്ങളോട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.