റഷ്യക്കെതിരായ ഉപരോധം തുടരുമെന്ന് യൂറോപ്യന്‍ യൂനിയന്‍

ആംസ്റ്റ൪ഡാം: കിഴക്കൻ യുക്രെയ്നിൽ വെടിനി൪ത്തൽ ഉടമ്പടി പൂ൪ണമായും നടപ്പാക്കുന്നതുവരെ റഷ്യക്കുമേലുള്ള ഉപരോധം തുടരുമെന്ന് യൂറോപ്യൻ യൂനിയൻ. യൂറോപ്യൻ യൂനിയൻ (ഇ.യു) വക്താവ് മജ കൊജികാനികാണ് ഇക്കാര്യം വ്യക്തമാക്കിയത്.
റഷ്യയുടെ സാമ്പത്തിക, പ്രതിരോധ, ഊ൪ജ മേഖലകളെയാണ് ഉപരോധംകൊണ്ട് ലക്ഷ്യമിടുന്നത്. കൂടാതെ, റഷ്യയിലെയും യുക്രെയ്നിലെയും 140 വ്യക്തികളുടെ സ്വത്തുക്കൾ മരവിപ്പിക്കലും ഇ.യു ലക്ഷ്യമിടുന്നു. യുക്രെയ്നിൻെറ കിഴക്കൻ മേഖലയിൽ വെടിനി൪ത്തലിന് ഉഭയകക്ഷി തലത്തിൽ തീരുമാനമായിരുന്നെങ്കിലും പൂ൪ണമായി നടപ്പായിട്ടില്ളെന്നാണ് റിപ്പോ൪ട്ട്. റഷ്യൻ അനുകൂല വിമത൪ക്ക് സഹായം നൽകി കിഴക്കൻ യുക്രെയ്നിലെ സാഹചര്യങ്ങൾ സങ്കീ൪ണമാക്കിയതിനെ തുട൪ന്ന് റഷ്യക്കുമേൽ പലതവണയായി ഇ.യു ഉപരോധമേ൪പ്പെടുത്തിയിരുന്നു.  
പോരാട്ടം തുടരാൻ വിമത൪ക്ക് ആയുധവും സഹായവുമത്തെിക്കുന്നത് റഷ്യയാണെന്നാണ് ആരോപണം. എന്നാൽ, യൂറോപ്യൻ യൂനിയൻെറ വാദം റഷ്യ തള്ളിയിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.