വഴിപിരിയലിന് കാരണം പുതിയ രാഷ്ട്രീയ സാഹചര്യമെന്ന് പവാര്‍

മുംബൈ: ശിവസേന-ബി.ജെ.പി സഖ്യം തക൪ന്നതോടെ രൂപപ്പെട്ട പുതിയ രാഷ്ട്രീയ സാഹചര്യമാണ് കോൺഗ്രസുമായി വഴിപിരിയാൻ പ്രേരിപ്പിച്ചതെന്ന് എൻ.സി.പി പ്രസിഡൻറ് ശരദ് പവാ൪. സഖ്യം തക൪ന്നതോടെ 288 മണ്ഡലങ്ങളിലേക്കും ബി.ജെ.പിയും ശിവസേനയും വെവ്വേറെ സ്ഥാനാ൪ഥികളെ കണ്ടത്തെുന്ന സാഹചര്യമാണുണ്ടായത്.
അത്തരം സാഹചര്യത്തിൽ എൻ.സി.പി കോൺഗ്രസിനൊപ്പം നിന്നാൽ പ്രതിസന്ധിയാണുണ്ടാകുക. സീറ്റു കിട്ടാത്ത പ്രബലരായ നേതാക്കൾ ബി.ജെ.പിയിലേക്ക് കാലുമാറും. അതോടെ, പാ൪ട്ടിയാണ് തകരുക. ഇതു തടയാൻ മുഴുവൻ സീറ്റിലും മത്സരിക്കുക എന്നതായിരുന്നു പോംവഴി. പണ്ടത്തെ പോലെയല്ല, ഇക്കാലത്ത് മതേതര മൂല്യങ്ങൾ മാറ്റിവെച്ച് വ൪ഗീയ ശക്തികൾക്കൊപ്പം പോകുന്നത് പുതിയ തലമുറക്ക് പ്രശ്നമേയല്ല. ‘ഇന്ത്യൻ എക്സ്പ്രസി’ൻെറ ‘ഐഡിയ എക്സ്ചേഞ്ച്’ പരിപാടിയിലാണ് പവാ൪ ഉള്ളുതുറന്നത്.
ബി.ജെ.പിയുമായി രഹസ്യ ധാരണയിലായതിനാലാണ് എൻ.സി.പി കോൺഗ്രസുമായുള്ള സഖ്യം ഉപേക്ഷിച്ചതെന്ന ആരോപണമുയ൪ന്ന സാഹചര്യത്തിലാണ് പവാറിൻെറ വിശദീകരണം. ബാൽ താക്കറെ ജീവിച്ചിരുന്നെങ്കിൽ ഒരു ഫോൺവിളിയിൽ ബി.ജെ.പിക്കും ശിവസേനക്കുമിടയിൽ സംഭവിക്കുന്നതെന്തെന്ന് അറിയാൻ കഴിയുമായിരുന്നുവെന്നും അത്തരം ബന്ധം ഇപ്പോഴത്തെ ശിവസേന, ബി.ജെ.പി നേതാക്കളുമായി ഇല്ളെന്നും പവാ൪ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം മതേതരമൂല്യങ്ങൾ മാറ്റിവെച്ച് ഒരു സഖ്യത്തിനും നിൽക്കില്ളെന്ന് പവാ൪ ആവ൪ത്തിച്ചു.
മതേതര പാ൪ട്ടികളുമായി കൈകോ൪ക്കാനായില്ളെങ്കിൽ പ്രതിപക്ഷത്തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. എൻ.സി.പി നേതാക്കന്മാ൪ക്കെതിരായ അഴിമതി ആരോപണത്തെക്കുറിച്ച ചോദ്യത്തിന് പദ്ധതികൾ പ്രഖ്യാപിക്കുന്നതിനും അത് നടപ്പാക്കുന്നതിനുമിടയിലുണ്ടായ വിലക്കയറ്റം മൂലം അപ്രതീക്ഷിതമായി ചെലവ് കൂടിയതാണ് സംശയത്തിന് കാരണമായതെന്ന് പവാ൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.