കരിങ്ങന്നൂരില്‍ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു

ആയൂര്‍: കരിങ്ങന്നൂര്‍ ആലുംമൂട്ടില്‍ സ്വകാര്യ ബസ് മറിഞ്ഞ് വിദ്യാര്‍ഥികളടക്കം അറുപതോളം പേര്‍ക്ക് പരിക്ക്. കൊല്ലം-ഓയൂര്‍-ആയൂര്‍-അഞ്ചല്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് അപകടത്തില്‍പെട്ടത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ ആലുംമൂട് വയലിക്കട ഭാഗത്തായിരുന്നു അപകടം. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി, മിയണ്ണൂരിലെയും കൊട്ടിയത്തെയും സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മുപ്പതോളം പേര്‍ വിദ്യാര്‍ഥികളാണ്. കാരാളികോണം ദാറുല്‍അമാനില്‍ മറിയംബീവി (32), മരുതമണ്‍പള്ളി മിഷന്‍വിള വീട്ടില്‍ ആരാധന (15), മരുതമണ്‍പള്ളി ചരുവിള പുത്തന്‍വീട്ടില്‍ അനില (15), പയ്യക്കോട് മുടിയൂര്‍ക്കോണം അനീസ് മന്‍സിലില്‍ അനീസ (18), പയ്യക്കോട് മരങ്ങാട്ട് ചരുവിളവീട്ടില്‍ അന്‍സീന (17), പയ്യക്കോട് നാടിയൂര്‍ക്കോണം പി.വി ഹൗസില്‍ ആന്‍സി (17), തുമ്പോട് അശ്വതി ഭവനില്‍ ഗോപകുമാര്‍ (47), ഭാര്യ അജിത (39), മരുതമണ്‍പള്ളി പള്ളിക്കിഴക്കതില്‍ റിന്‍സി (19), കുണ്ടറ വല്യത്ത് വീട്ടില്‍ ചിന്നു (24), ഓയൂര്‍ മീയന ആസിഫ് വില്ലയില്‍ അല്‍അമീന്‍ (16), മീയന ഷൈജ മന്‍സിലില്‍ ഷൈജ (17), കരിങ്ങന്നൂര്‍ മുളകുവിള അന്‍സിയ (16), ആക്കല്‍ സജിന്‍ മന്‍സിലില്‍ സജിന്‍ (29), ചെപ്ര കളപ്പില അനന്ദു ഭവനില്‍ അനന്ദു (17), ഓയൂര്‍ കാളവയല്‍ സുരേന്ദ്രഭവനില്‍ സജിന്‍ (15), ഓയൂര്‍ മരങ്ങാട് അജനാസ് മന്‍സിലില്‍ ഇജാസ് മുഹമ്മദ് (10), കരിങ്ങന്നൂര്‍ മോട്ടോര്‍കുന്ന് അഖില്‍ സദനത്തില്‍ അഖില്‍ (18), കരിങ്ങന്നൂര്‍ പുല്ലണംകോട് രവി വിലാസത്തില്‍ രജനി (26), പയ്യക്കോട് ഷിബിന മന്‍സിലില്‍ ഷിബിന (16), ഓയൂര്‍ ചരുവിളപുത്തന്‍വീട്ടില്‍ ഐഷാബീവി (16), ഓടനാവട്ടം കളപ്പില ആലംകോട്ട് കളീലില്‍വീട്ടില്‍ കൃഷ്ണജീവ് (18), ചിറക്കര കുളത്തൂര്‍ക്കോണം ആതിര ഭവനില്‍ അംബിക (52), മുടിയൂര്‍ക്കോണം കുന്നുംപുറത്ത് വീട്ടില്‍ നൈസാം (15), ബസ് കണ്ടക്ടര്‍ കരിങ്ങന്നൂര്‍ സ്വദേശി ലിബിന്‍ (30), ഡ്രൈവര്‍ കൊട്ടിയം സ്വദേശി മനു (35), കരിങ്ങന്നൂര്‍ ആലുംമൂട് സ്വദേശി രജനി, കരിങ്ങന്നൂര്‍ സ്വദേശി ലളിതമ്മ, ഓയൂര്‍ സ്വദേശി മുഹമ്മദ് ഷാഫി (16), കെ.പി.എം.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിനി കബനി (16), തമിഴ്നാട് സ്വദേശിനി തേനമ്മ (60), കരിങ്ങന്നൂര്‍ സ്വദേശികളായ സരസമ്മ (45), ശാന്ത (48), ശ്യാമള (38), ചാത്തന്നൂര്‍ സ്വദേശിനി സുമംഗല (27), പള്ളിക്കല്‍ സ്വദേശി ശിവാനന്ദന്‍ (35), മോട്ടോര്‍കുന്ന് സ്വദേശി അഖില്‍ (16), ആലുംമൂട് സ്വദേശിനി നിഷ, കെ.പി.എം.എച്ച്.എസ്.എസ് പ്ളസ് ടു വിദ്യാര്‍ഥിനി മേബിള്‍, നൗഫല്‍ (17), വിജിത (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അഞ്ചലില്‍നിന്ന് കൊട്ടിയം ഭാഗത്തേക്ക് വരുകയായിരുന്ന ബസ് റോഡുവിള പാലക്കോണം ഇറക്കമിറങ്ങി ആലുംമൂട് ജങ്ഷന് സമീപം വയലിക്കട ഭാഗത്ത് നിയന്ത്രണംവിട്ട് വശത്തുള്ള മണ്‍തിട്ടയില്‍ ഇടിച്ച് മറിയുകയായിരുന്നു. വന്‍ ശബ്ദവും കൂട്ടനിലവിളിയും കേട്ട് ഓടിക്കൂടിയ പരിസരവാസികള്‍ പിന്‍ഗ്ളാസ് തകര്‍ത്തും മുകള്‍ വശത്തുകൂടിയുമാണ് പരിക്കേറ്റവരെ ബസില്‍നിന്ന് പുറത്തെടുത്തത്. ഈ സമയം ഓയൂരില്‍നിന്ന് അഞ്ചലിലേക്ക് പോവുകയായിരുന്ന ബിന്‍ഷ ബസില്‍ പരിക്കേറ്റവരില്‍ കുറെ പേരെ ഓയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെനിന്ന് പിന്നീട് വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയി. റോഡുവിള ചെറിയവെളിനല്ലൂര്‍ കെ.പി.എം.എച്ച്.എസിലെയും ആയൂരിലെ സ്വകാര്യ കോളജ്, ആയൂര്‍ ജവഹര്‍ ഹൈസ്കൂള്‍, റോഡുവിള ട്രാവന്‍കൂര്‍ എന്‍ജിനീയറിങ് കോളജ് എന്നിവിടങ്ങളിലെയും വിദ്യാര്‍ഥികളായിരുന്നു യാത്രക്കാരില്‍ ഭൂരിഭാഗവും. പാലക്കോണം ജങ്ഷനില്‍നിന്ന് വിട്ടപ്പോള്‍ കമ്പം വളവില്‍വെച്ച് ബസിനുള്ളില്‍ ശബ്ദം കേട്ടതായി യാത്രക്കാര്‍ പറഞ്ഞു. 100 മീറ്റര്‍ താഴെവെച്ച് ബസ് അപകടത്തില്‍പെടുകയായിരുന്നു. ഉടന്‍ ജീവനക്കാര്‍ ഓടിപ്പോയതായി നാട്ടുകാര്‍ പറഞ്ഞു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, ജി.എസ്. ജയലാല്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി.എസ്. പ്രദീപ്, കൊട്ടാരക്കര ഡിവൈ.എസ്.പി സുല്‍ഫിക്കര്‍, വെളിനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. നാസര്‍ എന്നിവര്‍ സംഭവസ്ഥലത്തും ആശുപത്രിയിലും എത്തി. എഴുകോണ്‍ സി.ഐ ജോഷി, പൂയപ്പള്ളി എസ്.ഐ മുബാറക്ക്, അഡീഷനല്‍ എസ്.ഐമാരായ വിജയകുമാര്‍, ജയചന്ദ്രന്‍ എന്നിവര്‍ സ്ഥലത്തത്തെിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.