കൊല്ലം: നാഷനല്‍ ഹൈവേ കൊല്ലം ബൈപാസിന്‍െറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷംതന്നെ ആരംഭിക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടി ആശാവഹമായി പുരോഗമിക്കുകയാണ്. ലോക്സഭാ മണ്ഡലത്തിലെ ദേശീയപാതകളുടെ വികസനപ്രവര്‍ത്തനം വിലയിരുത്താന്‍ വിളിച്ച അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇരുമ്പുപാലത്തിന്‍െറ നിര്‍മാണപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. നേരത്തേ നിര്‍ദേശിച്ച അപ്രോച്ച് റോഡിനുപകരം പാലത്തിന്‍െറ ഇരുവശത്തും പ്രീട്രസ്ഡ് കോണ്‍ക്രീറ്റ് സ്ളാബ് നിര്‍മിച്ച് റോഡുകളെ ബന്ധിപ്പിക്കുന്നതാണ് പുതിയ ഡിസൈന്‍. ഇതിനുള്ള സാമ്പത്തിക-സാങ്കേതിക അനുമതി രണ്ടാഴ്ചക്കുള്ളില്‍ ലഭ്യമാക്കി പണി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. കൊല്ലം-കോട്ടവാസല്‍ ദേശീയപാതയില്‍ 81 കിലോമീറ്ററില്‍ സ്ഥലം ലഭ്യമായ ഭാഗങ്ങളില്‍ റോഡ് വീതി കൂട്ടി പുനരുദ്ധരിക്കുന്നതിന് 140 കോടിയുടെ പദ്ധതി നിര്‍ദേശത്തിന് കേന്ദ്രാനുമതി ലഭ്യമാക്കി നിര്‍മാണം ആരംഭിക്കും. കൊല്ലം-തേനി ദേശീയപാതയില്‍ കൊല്ലം ഹൈസ്കൂള്‍ ജങ്ഷന്‍ മുതല്‍ കടപുഴ വരെ വികസനത്തിന് 18 കോടിയുടെ പദ്ധതി നിര്‍ദേശത്തിന് കേന്ദ്രാനുമതി ലഭ്യമാക്കും. ദേശീയപാത 66ല്‍ റോഡിന്‍െറ ശാക്തീകരണത്തിനായി ചവറ-കടമ്പാട്ടുകോണം ഭാഗത്ത് 31 കോടിയുടെയും ചവറ-കൃഷ്ണപുരം ഭാഗത്ത് 18 കോടിയുടെയും പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം ആരംഭിക്കും. മണ്ഡലത്തിലെ വിവിധ റോഡുകള്‍ സര്‍വേ ചെയ്ത് കേന്ദ്ര റോഡ് വികസന ഫണ്ടില്‍നിന്ന് പരമാവധി തുക ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുന്നതിന് ധാരണയായി. പുനലൂര്‍ പാലം ശാക്തീകരിക്കാന്‍ 1.5 കോടിയുടെ പദ്ധതിക്കും അണ്ടൂര്‍പച്ച പാലത്തിന് 55 ലക്ഷം രൂപക്കുള്ള നിര്‍മാണപ്രവര്‍ത്തനത്തിന് ആക്ഷന്‍ പ്ളാന്‍ നടപ്പാക്കാനും നടപടി സ്വീകരിക്കും. കഴുതുരുട്ടി പാലത്തിന്‍െറ പുനര്‍നിര്‍മാണത്തിന് പദ്ധതി സമര്‍പ്പിക്കും. യോഗത്തില്‍ ദേശീയപാത വിഭാഗത്തിലെയും കേന്ദ്ര പൊതുമരാമത്ത് വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.