മരുന്നടി: സ്വര്‍ണം തിരിച്ചുവാങ്ങി

ഇഞ്ചിയോൺ: ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട വുഷു സ്വ൪ണ ജേത്രിയായ മലേഷ്യൻ താരത്തെ മെഡൽ തിരിച്ചെടുത്ത് ഗെയിംസിൽനിന്ന് പുറത്താക്കിയതായി ഏഷ്യൻ ഒളിമ്പിക് കൗൺസിൽ. തായ് ചിയു സുവെൻ എന്ന താരത്തെയാണ് പുറത്താക്കിയത്. സെപ്റ്റംബ൪ 20ന് നടന്ന മത്സരത്തിന് ശേഷം നടന്ന യൂറിൻ പരിശോധനയിൽ സിബുട്രാമിൻ എന്ന നിരോധിക്കപ്പെട്ട ഉത്തേജക മരുന്നിൻെറ സാന്നിധ്യമാണ് കണ്ടത്തെിയതെന്ന് കൗൺസിൽ ഡയറക്ട൪ ജനറൽ ഹുസൈൻ അൽമുസല്ലം പുറത്തിറക്കിയ വാ൪ത്താക്കുറിപ്പിൽ പറയുന്നു. വുഷു നാൻക്വാൻ ആയോധന കല ശൈലി ഇനത്തിൽ സ്വ൪ണം സ്വന്തമാക്കിയ സുവെൻ, നന്ദാവോ വിഭാഗത്തിൽ നേടിയ വെങ്കലവും തിരിച്ചെടുത്തിച്ചുണ്ട്.
താരത്തിൻെറ ഭാവി സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് പരിശോധന റിപ്പോ൪ട്ട് വുഷുവിൻെറ ഏഷ്യൻ, ലോക ഫെഡറേഷനുകൾക്കും ലോക ആൻറി ഡോപിങ് ഏജൻസിക്കും അയച്ചുകൊടുക്കും. ഇഞ്ചിയോണിൽ ഉത്തേജക പരിശോധനയിൽ കുടുങ്ങുന്ന മൂന്നാമത്തെ താരമാണ് സുവെൻ. തജികിസ്താൻെറ ഒരു ഫുട്ബാൾ താരവും കംബോഡിയയുടെ സോഫ്റ്റ് ടെന്നിസ് താരമായ യി സൊഫാനിയുമാണ് മുമ്പ് പിടിയിലായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.