കുറഞ്ഞ ദൂരത്തിനും അധികവില; നാട്ടുകാരെ പിഴിഞ്ഞ് ഗ്യാസ് വിതരണക്കാര്‍

ശാസ്താംകോട്ട: പാചകവാതക വിതരണ ഏജന്‍സിയിലെ തൊഴിലാളികള്‍ അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി. കരിഞ്ചന്തയില്‍ സിലിണ്ടറുകള്‍ മറിച്ചുവില്‍ക്കുന്നതായും ആക്ഷേപമുണ്ട്. റീഫില്‍ സിലിണ്ടര്‍ ബുക്കിങിന് മൊബൈല്‍ ഫോണ്‍, ഇന്‍റര്‍നെറ്റ് എന്നിവ വഴിയുള്ള ഐ.വി.ആര്‍.എസ് സംവിധാനം കൊണ്ടുവന്നെങ്കിലും മൈനാഗപ്പള്ളിയിലെ ഏജന്‍സിയില്‍ പദ്ധതി ഭാഗികമായി മാത്രമേ നടപ്പാക്കിയിട്ടുള്ളൂവെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ബുക്കിങ് വിവരങ്ങളും ബുക്കിങ് പ്രകാരം ബില്‍ തയാറാക്കുന്നതും സിലിണ്ടര്‍ വീട്ടിലത്തെിക്കുന്നതുമുള്‍പ്പെടെ വിവരങ്ങള്‍ എസ്.എം.എസ് വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ് ഐ.വി.ആര്‍.എസ് സംവിധാനം. ഏജന്‍സിയില്‍നിന്ന് അഞ്ചു കി.മീ. ഉള്ളിലാണ് ഉപഭോക്താവിന്‍െറ വീടെങ്കില്‍ ഡെലിവറി ചാര്‍ജ് ഈടാക്കാതെ 441 രൂപക്ക് സിലിണ്ടര്‍ എത്തിക്കണമെന്നാണ് ചട്ടം. ഇത് വകവെക്കാതെ 475 രൂപ വരെ ഈടാക്കുന്നതായാണ് പരാതി. ഏജന്‍സിയിലത്തെി സിലിണ്ടര്‍ കൈപ്പറ്റാനും വിതരണത്തൊഴിലാളികള്‍ നിര്‍ബന്ധിക്കുന്നുണ്ടത്രേ. ഇതുസംബന്ധിച്ച് ഏജന്‍സിയില്‍ പരാതിപ്പെട്ടാല്‍ അവഗണിക്കുകയാണ് പതിവെന്നും ഉപഭോക്താക്കള്‍ പറയുന്നു. കഴിഞ്ഞദിവസം വിതരണത്തൊഴിലാളികളുടെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളെപ്പറ്റി പരാതി പറയാനത്തെിയ യുവാവിനെ കൈയേറ്റം ചെയ്തിരുന്നു. യുവാവ് ഇതുസംബന്ധിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.