കൊല്ലങ്കോട്: ബിവറേജ് കോര്‍പറേഷന്‍െറ മദ്യശാല നെടുമണിയില്‍ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചു. കൊല്ലങ്കോട് ടൗണിലെ ബിവറേജ് മദ്യവില്‍പനശാല അവിടെനിന്ന് മാറ്റി നെടുമണിയില്‍ സ്ഥാപിക്കാനാണ് നീക്കം. 400ലധികം കുടുംബങ്ങളും നാല് ക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്ന പ്രദേശമായ നെടുമണിയില്‍ മദ്യശാല സ്ഥാപിക്കുന്നതിനെതിരെയാണ് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചത്. മദ്യശാല സ്ഥാപിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കാന്‍ യോഗം തീരുമാനിച്ചു. പയ്യല്ലൂര്‍ മുക്കിലേക്ക് മദ്യശാല മാറ്റി സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപത്കരിച്ച് സമരത്തിന് ഇറങ്ങിയതോടെ ബിവറേജ് അധികൃതര്‍ മദ്യശാല നെടുമണിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. അതീവ രഹസ്യമായി നെടുമണിയിലെ കെട്ടിടത്തിന്‍െറ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. മൂന്നാംഘട്ട പരിശോധനക്ക് എക്സൈസ് അധികൃതര്‍ കെട്ടിടത്തിലത്തെി ആരാധനാലയങ്ങളുമായി കെട്ടിടത്തിനുള്ള ദൈര്‍ഘ്യം അളക്കാനുള്ള ശ്രമത്തിനിടെ, നാട്ടുകാര്‍ സംഘടിച്ച് ഉദ്യോസ്ഥരുമായി വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നു. ഇതിനിടെ സര്‍ക്കാറിന്‍െറ പുതിയ മദ്യനയത്തിന്‍െറ ഭാഗമായി കൊല്ലങ്കോട്ടെ ബീവറേജ് ഒൗട്ട്ലെറ്റിനെ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്തില്‍നിന്നുതന്നെ മദ്യവില്‍പന ശാല പൂര്‍ണമായും നീക്കണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകള്‍ രംഗത്തത്തെിയിട്ടുണ്ട്. ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ കൊല്ലങ്കോട് പഞ്ചായത്തംഗം കെ. ഗുരുവായൂരപ്പന്‍, പി.സി. വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.