മലപ്പുറം: ലഹരിക്കെതിരായ ജനകീയ മുന്നേറ്റത്തിന്‍െറ ഭാഗമായി ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സേഫ് കാമ്പസ്-ക്ളീന്‍ കാമ്പസ് പരിപാടിയില്‍ വിദ്യാലയതല ബോധവത്കരണ കാമ്പയിന് ഒക്ടോബര്‍ ഒന്നിന് തുടക്കമാവും. ജില്ലയിലെ 100 പഞ്ചായത്തിലും ഏഴ് നഗരസഭകളിലും ബോധവത്കരണ സദസ്സുകള്‍ക്ക് അന്ന് തുടക്കം കുറിക്കും. അന്നേ ദിവസം വിദ്യാലയങ്ങളില്‍ രക്ഷിതാക്കളെ പങ്കെടുപ്പിച്ച് 107 ബോധവത്കരണ സദസ്സുകള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ 31 വരെ ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ബോധവത്കരണ സദസ്സുകള്‍ നടക്കും. ഇതോടൊപ്പം കുട്ടികള്‍ക്ക് ലഹരി സബന്ധമായ വിഷയങ്ങളില്‍ പ്രസംഗ-പ്രബന്ധ-ചിത്ര രചന-ഷോര്‍ട്ട് ഫിലിം മത്സരങ്ങളും സംഘടിപ്പിക്കും. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് രൂപവത്കരിക്കുന്ന ജാഗ്രതാ സമിതികളുടെ നേതൃത്വത്തില്‍ ലഹരി വസ്തുക്കളുടെ വില്‍പ്പനക്കെതിരെ വ്യാപാര സ്ഥാപനങ്ങളില്‍ മുന്നറിയിപ്പ് നോട്ടീസ് വിതരണം ചെയ്യും. എല്ലാ പഞ്ചായത്തുകളിലും ഒരു വിദ്യാലയം കേന്ദ്രീകരിച്ച് സേഫ് കാമ്പസ്-ക്ളീന്‍ കാമ്പസിന്‍െറ തുടക്കം വിജയിപ്പിക്കാന്‍ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ മുന്‍കൈ എടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹ്റ മമ്പാടും ജില്ലാ കലക്ടര്‍ കെ. ബിജുവും അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.