ചെറുവാഞ്ചേരിയില്‍ സി.പി.എം –ബി.ജെ.പി സംഘര്‍ഷം

കൂത്തുപറമ്പ്: ചെറുവാഞ്ചേരിയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം. സി.പി.എം ചെറുവാഞ്ചേരി ലോക്കല്‍ സെക്രട്ടറി കുറ്റിച്ചി പ്രേമനെ മര്‍ദനമേറ്റ പരിക്കുകളോടെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും പിന്നീട് തലശ്ശേരി സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു. ചെറുവാഞ്ചേരി ടൗണില്‍ തിങ്കളാഴ്ച രാത്രി എട്ടുമണിക്കാണ് സംഭവം. പാട്യം ഗോപാലന്‍ ദിനാചരണത്തിന്‍െറ ഭാഗമായി കഴിഞ്ഞ ദിവസം സി.പി.എം ഈ പ്രദേശത്ത് കൊടിതോരണങ്ങള്‍ ഒരുക്കിയിരുന്നു. അത് കാണാതായതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പാട്യം ദിനാചരണത്തിന്‍െറ ഭാഗമായി ഇന്നലെ പ്രഭാഷണം സംഘടിപ്പിച്ചിരുന്നു. കൊടിതോരണങ്ങള്‍ നശിപ്പിച്ചവരെ കണ്ടത്തെി അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം നേതാവ് എ. അശോകന്‍െറ നേതൃത്വത്തിലുള്ള 15ഓളം പ്രവര്‍ത്തകര്‍ കുത്തിയിരിപ്പു നടത്തി. ഇവരെ കൂത്തുപറമ്പ് സി.ഐ കെ. പ്രേംസദന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.