കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലാ ഹോസ്റ്റലില്‍ മെസ് ഫീസ് അടച്ചില്ളെന്ന പേരില്‍ ദലിത് പെണ്‍കുട്ടിക്ക് ഭക്ഷണം നിഷേധിച്ചത് വിവാദമാകുന്നു. സര്‍വകലാശാലാ സൈക്കോളജി വകുപ്പ് മേധാവി കൂടിയായ ഹോസ്റ്റല്‍ വാര്‍ഡനും മേട്രനുമെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഈ മാസം 18ന് സര്‍വകലാശാലയിലെ പ്രിയംവദ ഹോസ്റ്റലിലാണ് വിവാദസംഭവം. സാമൂഹികശാസ്ത്ര വിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായ ഷിബി കെ.എസിനെയാണ് ഹോസ്റ്റലില്‍ മെസ് ബില്‍ അടച്ചില്ളെന്നതിന്‍െ പേരില്‍ രാവിലത്തെ ഭക്ഷണം നിഷേധിക്കുകയും അവഹേളിക്കുകയും ചെയ്തത്. രാത്രി പുറത്തുനിന്ന് ഭക്ഷണം എത്തിക്കാനുള്ള സഹോദരിയുടെ ശ്രമവും തടഞ്ഞു. എസ്.സി-എസ്.ടി വിദ്യാര്‍ഥികളുടെ പഠനച്ചെലവ് പൂര്‍ണമായും പട്ടികജാതി-വര്‍ഗ ക്ഷേമ വകുപ്പാണ് വഹിക്കുന്നത്. ഇ-ഗ്രാന്‍റ് ഇനത്തില്‍ സര്‍വകലാശാലക്കും വിദ്യാര്‍ഥികള്‍ക്കും ലഭിക്കുന്ന ഫണ്ടില്‍നിന്നാണ് ഇത്തരം ആവശ്യങ്ങള്‍ നിറവേറ്റുന്നത്.എന്നാല്‍, ഇ ഗ്രാന്‍റ് കൃത്യസമയത്ത് സര്‍വകലാശാലയില്‍ ലഭിക്കാത്തത് പ്രശ്നങ്ങള്‍ക്ക് കാരണമായെന്ന് സംയുക്ത സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. പണം ലഭിക്കുന്നത് വൈകിയാല്‍ സര്‍വകലാശാലാഫണ്ടില്‍നിന്ന് മെസ് ബില്‍ മുന്‍കൂറായി നല്‍കുകയാണ് പതിവ്. സാമ്പത്തികമായി തീരെ പ്രയാസപ്പെടുന്ന വിദ്യാര്‍ഥികളെ മെസ് ബില്‍ അടക്കാന്‍ നിര്‍ബന്ധിക്കാതെ ഡെപ്യൂട്ടി വാര്‍ഡനോ കാമ്പസ് ഡയറക്ടറോ സര്‍വകലാശാലാ അധികാരികളെ വിവരം ധരിപ്പിക്കുകയാണ് വേണ്ടത്. ഇതുചെയ്യാതെ ഭക്ഷണം നിഷേധിക്കുകയായിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി എ.പി. അനില്‍കുമാര്‍, മനുഷ്യാവകാശ കമീഷന്‍, വനിതാകമീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കി. വിദ്യാര്‍ഥിനിക്ക് മറ്റൊരു ഹോസ്റ്റലില്‍ പ്രവേശം നല്‍കണമെന്നും സര്‍വകലാശാലയിലെ എസ്.സി-എസ്.ടി-ഒ.ഇ.സി സെല്ലിന്‍െറ പ്രവര്‍ത്തനം പുന$ക്രമീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സംയുക്ത വിദ്യാര്‍ഥി സമരസമിതി ഭാരവാഹികളായ കെ.ജെ. ആന്‍സി, അനുരാജ്, ഷംസീര്‍, ഷിബി സഹോദരി സിജി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.