നടന്‍ മമ്മൂട്ടിയുടെ വെല്ലുവിളി രാഷ്ട്രീയ –സാമൂഹിക രംഗവും ഏറ്റെടുക്കുന്നു

തുറവൂര്‍: വൃക്ഷത്തൈ നട്ട് ലോകത്തെ പച്ചപുതപ്പിക്കാനുള്ള നടന്‍ മമ്മൂട്ടിയുടെ വെല്ലുവിളി സിനിമാലോകത്തെ പോലെ രാഷ്ട്രീയ-സാമൂഹിക രംഗവും ഏറ്റെടുക്കുന്നു. തോമസ് ഐസക് എം.എല്‍.എ വൃക്ഷത്തൈ നട്ട് അരൂര്‍, ചേര്‍ത്തല എം.എല്‍.എമാരെ വെല്ലുവിളിച്ചിരുന്നു. ആ വെല്ലുവിളി സ്വീകരിച്ച് ചൊവ്വാഴ്ച രാവിലെ 11.30ന് മണ്ഡലത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വൃക്ഷത്തൈകള്‍ നടുമെന്ന് അഡ്വ.എ.എം. ആരിഫ് എം.എല്‍.എ അറിയിച്ചു. വയലാര്‍ ശരത്ചന്ദ്രവര്‍മ, രാജീവ് ആലുങ്കല്‍, പൂച്ചാക്കല്‍ ഷാഹുല്‍, ഡോ. പള്ളിപ്പുറം മുരളി, ചന്തിരൂര്‍ ദിവാകരന്‍, എഴുപുന്ന ബൈജു, ബിജു അരൂക്കുറ്റി, നാടകഗായക അവാര്‍ഡ് ജേതാവ് ഹരികൃഷ്ണന്‍, വാര്‍ത്താഅവതാരക വീണ പ്രസാദ്, ദിലീപ് കണ്ണാടന്‍, കെ. ഉമേശന്‍, സി.പി. വിനോദ്കുമാര്‍, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ വൃക്ഷത്തൈ നടുമെന്ന് എം.എല്‍.എ അറിയിച്ചു. വൃക്ഷത്തൈ നടീലിന്‍െറ ആദ്യ ചടങ്ങ് അരൂര്‍ ഗവ. ഹൈസ്കൂളില്‍ നടക്കും. അരൂര്‍ മണ്ഡലത്തെ പച്ചപുതപ്പിക്കുന്നതിന് എല്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാരോടും കോളജ് പ്രിന്‍സിപ്പല്‍മാരോടും സ്കൂള്‍ പ്രധാനാധ്യാപകരോടും സഹായം ആവശ്യപ്പെടുമെന്നും എം.എല്‍.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.