സ്കൂള്‍തല ഗണിത ക്ളിനിക്കുകള്‍ രൂപവത്കരിക്കും

പാലക്കാട്: വിദ്യാഭ്യാസ വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂള്‍ ഗണിത കൗണ്‍സില്‍ കണ്‍വീനര്‍മാരുടെ ശില്‍പശാല സംഘടിപ്പിച്ചു. മോയന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ശില്‍പശാല ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.എം. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡയറ്റ് ലെക്ചറര്‍ നാരായണനുണ്ണി, സഫീന ബീഗം, റിസോഴ്സ് അധ്യാപകരായ നന്ദകുമാര്‍, പി.എ. ബഷീര്‍, പ്രധാനാധ്യാപകന്‍ മുരളീകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഗണിതപഠന പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സ്കൂള്‍തല ഗണിത ക്ളിനിക്കുകള്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ചു. എസ്.എസ്.എല്‍.സി വിജയശതമാനം ഉയര്‍ത്താന്‍ പ്രത്യേക പരിപാടികളും ഇതിന്‍െറ ഭാഗമായി നടക്കും. സ്കൂള്‍തല സബ്ജക്ട് കൗണ്‍സിലുകള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. സാമൂഹികശാസ്ത്രം, ഫിസിക്സ് വിഷയങ്ങളുടെ അധ്യാപക ശില്‍പശാലയും നടന്നു. ഇ.സി. മോഹനന്‍, ടി. ജയപ്രകാശ്, ടി.എ. ജോബി, അരവിന്ദാക്ഷന്‍, സുധീര്‍ബാബു എന്നിവര്‍ ക്ളാസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.