ആനക്കര: പട്ടികജാതി വിഭാഗക്കാരായ സ്ത്രീകളെ ആക്രമിച്ച കേസില്‍ പരാതി നല്‍കിയിട്ടും ചങ്ങരംകുളം പൊലീസ് നടപടിയെടുക്കുന്നില്ളെന്ന് പരാതി. കാന്തള്ളൂര്‍ ചുള്ളില്‍പറമ്പില്‍ പരേതനായ ചാത്തക്കുട്ടിയുടെ മക്കളായ തങ്ക (55), ശാന്തി (50) എന്നിവരെയാണ് സമീപവാസികളായ ഭരതനും മകന്‍ അരുണും ചേര്‍ന്ന് ആക്രമിച്ചതായി പരാതിയുയര്‍ന്നത്. തങ്കയും ശാന്തിയും അവിവാഹിതരാണ്. ശാന്ത വികലാംഗയുമാണ്. ആക്രമണത്തില്‍ ശാന്തയുടെ കാലിന്‍െറയും തങ്കയുടെ കൈയിന്‍െറയും എല്ല് പൊട്ടിയിരുന്നു. ഇവര്‍ മാസങ്ങളോളം ചികിത്സയിലുമായിരുന്നു. വീടിന് കല്ളെറിഞ്ഞ് ഓട് പൊട്ടിക്കുകയും ജനല്‍ അടിച്ചു തകര്‍ക്കുകയും ദിവസവും അസഭ്യം പറയുന്നതായും ഇവര്‍ പരാതിയില്‍ പറഞ്ഞിരുന്നു. നിരന്തര ആക്രമണത്തെ തുടര്‍ന്ന് ഇവരിപ്പോള്‍ രാത്രി ആനക്കര ചിരട്ടക്കുന്നിലെ ബന്ധുവീട്ടിലാണ് താമസം. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഇതിലും നടപടിയുണ്ടായിട്ടില്ല. മുഖ്യമന്ത്രി, പട്ടികജാതി വകുപ്പ് മന്ത്രി, മനുഷ്യാവകാശ കമീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കാന്‍ തയാറെടുക്കുകയാണിവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.