ലക്ഷങ്ങളുടെ പുകയില ഉല്‍പന്നവുമായി രണ്ടുപേര്‍ പിടിയില്‍

നെയ്യാറ്റിന്‍കര: തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവന്ന ലക്ഷക്കണക്കിന് രൂപയുടെ പുകയില ഉല്‍പന്നം പിടികൂടി. ഞായറാഴ്ച വൈകീട്ട് ഇടിച്ചക്കപ്ളാമൂട്ടിലുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയം പമ്പിന് സമീപത്തുവെച്ചാണ് അംബാസഡര്‍ കാറില്‍ കടത്തിയ ഉല്‍പന്നങ്ങള്‍ നെയ്യാറ്റിന്‍കര എക്സൈസിന്‍െറ നേതൃത്വത്തില്‍ പിടികൂടിയത്. ചിറയിന്‍കീഴ് സ്വദേശികളായ ബിനു (50), ഷജീര്‍ (35) എന്നിവരാണ് 8072 പാക്കറ്റ് പാന്‍പരാഗുമായി പിടിയിലായത്. നെയ്യാറ്റിന്‍കര സി.ഐ ഓഫിസിലെ പ്രിവന്‍റിവ് ഓഫിസര്‍ ജെ. ബാബു, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ബി.കെ. ജസ്റ്റിന്‍രാജ്, ആര്‍.എസ്. രഞ്ജിത്ത്, സുനില്‍, ജയന്‍ പോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. പിടിച്ചെടുത്ത വാഹനവും പ്രതികളെയും മേല്‍നടപടിക്കായി പാറശ്ശാല പൊലീസിന് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.