തൃശൂര്‍: ഒടുവില്‍ അഴീക്കോട്-മുനമ്പം ജങ്കാറിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ആറുമാസത്തെ കാത്തിരിപ്പിനൊടുവില്‍ മറൈന്‍ ചീഫ് സര്‍വേയര്‍ വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയത്തെുടര്‍ന്നാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വൈകാതെ കൈമാറും. അതോടെ അന്തരീക്ഷം അനുകൂലമായാല്‍ ശനിയാഴ്ച രാവിലെ ജങ്കാര്‍ അഴീക്കോട്ട് എത്തിക്കും. അഴീക്കോട് എത്തുന്ന മുറക്ക് സര്‍വീസ് പുനരാരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സി.സി. ശ്രീകുമാര്‍ പറഞ്ഞു. കപ്പല്‍ ചാലിലൂടെ ജങ്കാര്‍ എത്തിക്കാന്‍ ബുധനാഴ്ച തന്നെ അനുമതി നേടിയിരുന്നു. ബോട്ടില്‍ കെട്ടി ജങ്കാര്‍ എത്തിക്കാനാണ് ജില്ലാ പഞ്ചായത്തിന് അനുമതി ലഭിച്ചത്. ഒരു വര്‍ഷം വരെ ഫിറ്റ്നസ് ലഭിച്ച ജങ്കാറിന് അടുത്ത രണ്ടുവര്‍ഷം വരെ ഒരു കുഴപ്പങ്ങളുമുണ്ടാവില്ളെന്നാണ് അധികൃതരുടെ അവകാശവാദം. മാര്‍ച്ച് 21നാണ് ജങ്കാര്‍ പണിമുടക്കിയത്. നാലുമാസത്തെ അറ്റകുറ്റപ്പണിക്ക് ശേഷം ജൂലൈ 25ന് കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ നിന്ന് അറ്റകുറ്റപ്പണി കഴിഞ്ഞത്തെിയ ജങ്കാറിന്‍െറ പരീക്ഷണ യാത്രയില്‍ ഗിയര്‍ ബോക്സില്‍ തകരാര്‍ കണ്ടത്തെി. തകരാര്‍ പരിഹരിച്ച് 26ന് പുലര്‍ച്ചെ സര്‍വീസ് തുടങ്ങിയെങ്കിലും ആദ്യയാത്ര അവസാനിപ്പിക്കും മുമ്പേ വീണ്ടും പണിമുടക്കി. തുടര്‍ന്ന് അറ്റകുറ്റപ്പണിക്ക് വീണ്ടും ആഗസ്റ്റ് ഒന്നിന് ഷിപ്യാര്‍ഡിലേക്ക് കൊണ്ടുപോയി. അറ്റകുറ്റപ്പണി കഴിഞ്ഞ് ഉടന്‍ കേടായതിനാല്‍ ഇപ്പോഴത്തെ ചെലവ് ഷിപ്യാര്‍ഡ് തന്നെയാണ് വഹിച്ചത്. ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍െറ കീഴില്‍ സൂനാമി ഫണ്ട് ഉപയോഗിച്ചുള്ള ജങ്കാറിന്‍െറ നിര്‍മാണത്തില്‍ അപാകതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ജങ്കാര്‍ സര്‍വീസ് പുന$സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് അഞ്ചിന് പ്രതിപക്ഷം തുടങ്ങിയ നിരാഹാരസമരം 46 ദിവസം പിന്നിടുമ്പോഴാണ് ജങ്കാര്‍ എത്തുന്നത്. ജങ്കാര്‍ അഴീക്കോട് എത്തുന്നതോടെ സമരം സമാപന പൊതുയോഗത്തോടെ അവസാനിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പി.കെ ഡേവിസ് പറഞ്ഞു. അറ്റകുറ്റപ്പണി കഴിയാതെ ജങ്കാര്‍ സര്‍വീസ് നടത്തണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടതിനാലാണ് ചര്‍ച്ച നടത്താതിരുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.