ഇരുമ്പകച്ചോലയില്‍ വീണ്ടും പുലിയിറങ്ങി

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോലയില്‍ വീണ്ടും പുലിയിറങ്ങി. വെട്ടുകാട്ടില്‍ വീട്ടില്‍ ജോണ്‍ എന്ന ജോയിയുടെ എട്ടുമാസം പ്രായമായ പശുക്കിടാവിനെ പുലി കൊന്നു. ചൊവ്വാഴ്ച രാത്രി 11.30ഓടെ പശു കരയുന്ന ശബ്ദംകേട്ട് പുറത്തിറങ്ങിയ ജോയിയും ഭാര്യയുമാണ് കിടാവിന്‍െറ കഴുത്തില്‍ പുലി കടിച്ചുതൂങ്ങിയതായി കണ്ടത്. ഇവര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് പുലി ഓടി മറയുകയായിരുന്നു. പശുക്കിടാവ് മണിക്കൂറുകള്‍ക്കകം ചത്തു. കാഞ്ഞിരപ്പുഴ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ശരീഫ്, വെറ്ററിനറി ഡോക്ടര്‍ രാമകുമാര്‍ തുടങ്ങിയവര്‍ സ്ഥലത്തത്തെി. പൂഞ്ചോലയില്‍ രണ്ടു ആടുകളെ പുലി കൊന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഒരു മാസത്തോളം വനംവകുപ്പ് അധികൃതര്‍ കെണി ഒരുക്കി കാത്തിരുന്നെങ്കിലും പുലി കെണിയില്‍ വീണില്ല. ഈയിടെ പുലിക്കെണി കാട്ടില്‍നിന്ന് എടുത്തുമാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് പൂഞ്ചോലയുടെ അടുത്ത പ്രദേശമായ ഇരുമ്പകച്ചോലയില്‍ പുലിയിറങ്ങിയത്. സംഭവത്തെ തുടര്‍ന്ന് പുലിയെ പിടികൂടാന്‍ വനംവകുപ്പ് നടപടി ആരംഭിച്ചതായും രാത്രി പട്രോളിങ് ശക്തമാക്കിയതായും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.